ഇത് പുതുമയുള്ള കാര്യമല്ല, മനുഷ്യനാണല്ലോ പല തെറ്റുകളും പറ്റുമെന്ന് ജോസഫൈന്‍
Last Updated:
തിരുവനന്തപുരം: എം.എല്‍.എ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പരാതി കിട്ടിയിട്ടില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്ക് പാര്‍ട്ടിയുടെതായ നടപടികള്‍ ക്രമങ്ങളുണ്ട്.
പാര്‍ട്ടിയുടെതായ നടപടി ക്രമങ്ങള്‍ ഉണ്ടാവും ഇക്കാര്യത്തില്‍. ഇത് പുതുമയുള്ള കാര്യമല്ല, പാര്‍ട്ടി ഉണ്ടായ കാലഘട്ടം മുതല്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. മനുഷ്യനാണല്ലോ പല തെറ്റുകളും പറ്റുന്നുണ്ട്. ആ തെറ്റുകള്‍ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ക്കും പറ്റുന്നുണ്ടെന്ന് ജോസഫൈന്‍ പറഞ്ഞു.
'അത്തരം സന്ദര്‍ഭങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൈകാര്യം ചെയ്യുന്ന രീതികള്‍ ഉണ്ട്. അത് പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ നടപടി ക്രമങ്ങള്‍ ഉണ്ട്. ആ നടപടി ക്രമങ്ങള്‍ അനുസരിച്ചാണ് ഇന്ന് വരെ പാര്‍ട്ടിയ്ക്കുള്ളില്‍ പോകുന്നതും ആര്‍ക്കെങ്കിലും എതിരായി ഇത്തരം ആരോപണമുണ്ടായാല്‍ പാര്‍ട്ടി കൈക്കൊള്ളുന്ന നടപടി ഇതാണെന്നും'. അത് സിപിഎമ്മിന്റെ നടപടി ക്രമമാണെന്നും ജോസഫൈന്‍ പറഞ്ഞു.
advertisement
പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതു കൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ല. പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി കൈകാര്യം ചെയ്യുന്ന രീതികളനുസരിച്ച് അത് കൈകാര്യം ചെയ്യുമെന്നും ജോസഫൈന്‍ പറഞ്ഞു.
advertisement
യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കാന്‍ സാധിക്കൂ. ഈ യുവതിക്ക് പോലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ല. തനിക്ക് പരാതി കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ കേസെടുക്കുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 05, 2018 10:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇത് പുതുമയുള്ള കാര്യമല്ല, മനുഷ്യനാണല്ലോ പല തെറ്റുകളും പറ്റുമെന്ന് ജോസഫൈന്‍


