സ്ത്രീപീഡന പരാതികൾ ഒതുക്കാൻ ശ്രമിച്ചു; പ്രതിക്കൂട്ടിലാകുന്നത് സിപിഎം

Last Updated:
തിരുവനന്തപുരം: നേതാക്കളുടെ സ്ത്രീ പീഡന പരാതികൾ ഒതുക്കാൻ ശ്രമിച്ചതിന്റെ പേരിൽ പ്രതിക്കൂട്ടിലായി സിപിഎം. പി.കെ ശശി എംഎൽഎയ്ക്ക് എതിരായ പരാതി പാർട്ടി തന്നെ കൈകാര്യം ചെയ്യുമെന്ന് ആവർത്തിച്ച് മന്ത്രി ഇ.പി ജയരാജൻ. പൊലീസിനു കൈമാറണമെന്നു പ്രതിപക്ഷം. തൃശൂരിലെ പാർട്ടി യുവനേതാവിന് എതിരായ പരാതിയും ഒതുക്കാൻ ശ്രമിച്ചെന്ന് ആരോപണം. തൃശൂരിൽ പരാതി നൽകിയ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. പി.കെ ശശിക്ക് എതിരായ പരാതിയിൽ ഇനിയും പൊലീസ് ഇടപെട്ടിട്ടില്ല.
പ്രതിപക്ഷത്തുള്ള ഒരു എം.എൽ.എയ്ക്കെതിരെ സ്ത്രീപീഡന പരാതി ഉയർന്നപ്പോൾ കേസെടുത്ത് ജയിലലടയ്ക്കുകയാണ് ഈ സർക്കാർ ചെയ്തത്. അതുകൊണ്ടുതന്നെ പി.കെ ശശിയ്ക്കെതിരായ പരാതി പൊലീസിന് കൈമാറേണ്ട എന്ന നിലപാടിലാണ് സിപിഎം. വിഷയം പൊലീസ് കേസായാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നു. സംഘടനാപരമായി വിഷയം കൈകാര്യം ചെയ്തു ഒതുക്കിതീർക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അടുത്ത് നടക്കാൻപോകുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ഈ വിഷയം പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് നേതൃത്വം കരുതുന്നത്.
advertisement
പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം: പാലക്കാട് ജില്ലയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കും
എന്നാൽ ഈ വിഷയം ശക്തമായി ഉയത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷവും ബിജെപിയും ആലോചിക്കുന്നത്. പി.കെ ശശിക്കെതിരായ പരാതി പൊലീസിന് കൈമാറിയില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സർക്കാരിനെതിരെ ഉയർന്നുവരും. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ച മേൽക്കൈ ഈ വിഷയത്തോടെ ഇല്ലാതാക്കാമെന്നാണ് യുഡിഎഫ്-ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീപീഡന പരാതികൾ ഒതുക്കാൻ ശ്രമിച്ചു; പ്രതിക്കൂട്ടിലാകുന്നത് സിപിഎം
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement