വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശശിധരനെ വയോധികയെ വടി കൊണ്ട് അടിയ്ക്കാൻ ശ്രമിച്ചിരുന്നു. പിന്നാലെ വടി പിടിച്ച് വാങ്ങി സരസമ്മയെ ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ ശശിധരനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിൽ പരുക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
അയൽവാസികളായ സരസമ്മയും ശശിധരനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ ശശിധരൻ സരസമ്മയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. മർദിച്ച ശേഷം പടികളിലൂടെ കാലിൽ പിടിച്ചു വലിച്ചിഴച്ചെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. അയൽവാസികൾ ഇടപെട്ടതിനെത്തുടർന്നാണ് ശശിധരൻ പിന്തിരിഞ്ഞത്.
advertisement
Location :
Kollam,Kerala
First Published :
August 05, 2025 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയോധികയെ വലിച്ചിഴച്ച് വടി കൊണ്ട് അടിച്ചു; ക്രൂരമായി മർദിച്ച അയൽവാസി അറസ്റ്റിൽ