പരിക്കേറ്റ 30 കാരിയായ യുവതി സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജനുവരി 22നാണ് സംഭവം നടക്കുന്നത്. അയൽവാസിയായ പ്രതി യുവതിയും രണ്ടു മക്കളും താമസിക്കുന്ന വീട്ടിൽ എത്തുകയും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ശേഷം യുവതിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് ഈ സമയം പുറത്തു പോയിരിക്കുകയായിരുന്നു
ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വായും കാലും കൈകളും കെട്ടിയ നിലയിൽ തറയിൽ കിടക്കുന്ന യുവതിയെയാണ് കണ്ടത്. ആസിഡ് പോലുള്ള വസ്തു യുവതിയുടെ ശരീരത്തിൽ ഒഴിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണമാരംഭിച്ചു.
advertisement
Location :
Assam
First Published :
January 30, 2025 4:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയെ അയൽവാസി ബലാത്സംഗം ചെയ്ത ശേഷം മക്കൾക്ക് മുന്നിൽ വച്ച് ശരീരത്തിൽ ആസിഡ് ഒഴിച്ചു