TRENDING:

നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി വ്യാഴാഴ്ച

Last Updated:

നെന്മാറ ഇരട്ടക്കൊലക്കേസിലും പ്രതിയാണ് ചെന്താമര. അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ (35) 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: നെന്മാറ സജിതാ വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി 16ന്.  നെന്മാറ ഇരട്ടക്കൊലക്കേസിലും പ്രതിയാണ് ചെന്താമര. അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ (35) 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊന്നത്. തന്റെ ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്.
ചെന്താമര, സജിത
ചെന്താമര, സജിത
advertisement

കുടുംബപ്രശ്‌നം മൂലം ചെന്താമരയുടെ ഭാര്യയും മകളും അകന്നുകഴിയുകയായിരുന്നു. ഇതിനുകാരണം സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തിയതാണെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. മരണം ഉറപ്പാക്കിയ ശേഷം വീട്ടില്‍തിരിച്ചുവന്ന് വെട്ടാനുപയോഗിച്ച കത്തി അലമാരയ്ക്കടിയില്‍ ഒളിപ്പിക്കുകയും രക്തക്കറ പുരണ്ട ഷര്‍ട്ട് കത്തിച്ചുകളയുകയും ചെയ്തു. തുടര്‍ന്ന് പോത്തുണ്ടി വനമേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തിരിച്ചിലിനൊടുവിലാണ് പിടികൂടിയത്. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

advertisement

വൈരാഗ്യത്തെത്തുടർന്നാണ് കൊലപാതകമെന്നാണു കണ്ടെത്തൽ. കേസിൽ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. കേസിൽ 2020ൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. ലാബ് റിപ്പോർട്ട് ഉൾപ്പെടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെ 2025 ഓഗസ്റ്റ് 4ന് സാക്ഷിവിസ്താരം ആരംഭിച്ചു.

കേസിന്റെ വിചാരണ സമയത്തും പ്രതി കോടതി വളപ്പിൽ ഭീഷണി മുഴക്കിയിരുന്നു. സജിത വധക്കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ ചെന്താമര റിമാൻഡിലാണ്. സജിത വധക്കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം ജെവിജയകുമാറാണ് ഹാജരായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The court has found the accused, Chenthamara, guilty in the Nemmara Sajitha murder case. Palakkad Additional District and Sessions Court Judge Kenneth George pronounced the verdict. The sentence will be pronounced on the 16th. Chenthamara is also the accused in the Nemmara double murder case. Sajitha (35), the wife of Sudhakaran from Boyan Colony, Thiruthampadam, Pothundi, who was their neighbor, was hacked to death by Chenthamara on August 31, 2019. The accused murdered the woman because a sorcerer told him that Sajitha was the reason his wife had left him.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി വ്യാഴാഴ്ച
Open in App
Home
Video
Impact Shorts
Web Stories