മാഞ്ചസ്റ്ററിൽ പ്രാക്ടീസ് ചെയ്യുന്ന ഡേവിഡ് വർഗാസ് ലോവി തന്റെ ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയ പെൺകുട്ടിയേയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. പരിശോധനാ സമയത്ത് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരെ ഉയരുന്ന ആരോപണം . ഈ സമയത്ത് പെൺകുട്ടി മുറിയിൽ തനിച്ചായിരുന്നു. കൂടാതെ, പെൺകുട്ടിയുടെ മെഡിക്കൽ റെക്കോർഡുകളിൽ തിരുത്തൽ വരുത്തിയതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. പെൺകുട്ടിയുടെ അമ്മ പരിശോധനാ മുറിയിൽ ഉണ്ടായിരുന്നു എന്ന് കാണിക്കുന്ന തരത്തിൽ ഇയാൾ മെഡിക്കൽ റിപ്പോർട്ടുകളിൽ തിരുത്തൽ വരുത്തിയതായി പോലീസ് കണ്ടെത്തി. എന്നാൽ ആ സമയത്ത് അമ്മ മുറിയിൽ ഉണ്ടായിരുന്നില്ല എന്ന് പെൺകുട്ടിയും അമ്മയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലൈംഗിക അതിക്രമം, രേഖകളിൽ തിരിമറി നടത്തൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
advertisement
ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്റർ ആസ്ഥാനമായാണ് ഡേവിഡ് വർഗാസ് ലോവിയുടെ ക്ലിനിക്ക് പ്രവർത്തിക്കുന്നത്. 'ഡോ. വർഗാസ് ലോവി ചൈൽഡ് ന്യൂറോളജി' എന്നതാണ് ക്ലിനിക്കിന്റെ പേര്. ഇതിനുമുമ്പ്, മാഞ്ചസ്റ്ററിലെ ഡാർട്ട്മൗത്ത് ഹിച്ച്കോക്ക് , എലിയറ്റ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് സിസ്റ്റം തുടങ്ങി വിവിധ സ്ഥാപനങ്ങളിലും ഡേവിഡ് ലോവി ജോലിചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ വാലി സ്ട്രീറ്റ് ജയിലിൽ തടവിലാണ് ഇയാൾ.
ഇയാളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിലെ വിവരങ്ങൾ പ്രകാരം, സ്‌പെയിനിലെ മാഡ്രിഡിലുള്ള യൂണിവേഴ്സിറ്റി ഓഫ് അൽക്കാലയിൽ നിന്നാണ് ഡേവിഡ് വർഗാസ് ലോവി പഠനം പൂർത്തിയാക്കിയത്. 2008 ജൂലൈയിൽ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ റിസർച്ച് ഫെലോ ആയിട്ടാണ് അദ്ദേഹം അമേരിക്കയിലേക്ക് താമസം മാറിയത്. ഫെലോഷിപ്പിന് ശേഷം, അധ്യാപകനായും ഡോക്ടറായും അദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
