എന്നാല്‍ തട്ടിപ്പ് സംഘവുമായി ഫെഡ്എക്‌സിന് യാതൊരു ബന്ധവുമില്ലെന്നും കമ്പനിയുടെ പേര് ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഫെഡ്എക്‌സ് വൃത്തങ്ങളും അറിയിച്ചു.
തട്ടിപ്പിന്റെ തുടക്കം
"ഫോണില്‍ ബന്ധപ്പെടുന്ന തട്ടിപ്പ് സംഘം കൊറിയര്‍ പാക്കറ്റിന്റെ വിവരങ്ങള്‍ അറിയുന്നതിനായി 9 അമര്‍ത്താന്‍ ആവശ്യപ്പെടും. അതിലൂടെ കോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് അവകാശപ്പെടുന്ന ഒരാളിലേക്ക് കണക്ട് ചെയ്യും. ഇത് സത്യമാണെന്ന് വിശ്വസിക്കുന്ന ആളുകള്‍ തങ്ങളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആളോട് പറയുകയും ചെയ്യും. ഇതാണ് തട്ടിപ്പിന്റെ രീതിയെന്ന്" സൈബര്‍ സുരക്ഷാ വിദഗ്ധനായ രുചിര്‍ പറയുന്നു. വ്യക്തികളുടെ ഭയത്തെ മുതലെടുത്താണ് ഈ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്.
advertisement
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ ഉപയോഗവും ഈ തട്ടിപ്പ് സംഘത്തിന് തണലേകുന്നു. സംസാരിക്കുന്നത് വ്യക്തികളാണോ എഐ വോയിസ് സിസ്റ്റമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യവും ഇതിലൂടെ ഉണ്ടാകുന്നു.
തട്ടിപ്പിനെപ്പറ്റി അറിയാത്ത ലക്ഷക്കണക്കിന് പേര്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണുകള്‍. പൂര്‍ണ്ണമായി ഡിജിറ്റലൈസേഷനിലേക്ക് രാജ്യം എത്തിയതോടെ തട്ടിപ്പ് സംഘങ്ങളും വളര്‍ന്നു.
"മൊബൈലിൽ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങിയവരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്. മൊബൈല്‍ ഇന്റര്‍നെറ്റിലേക്ക് ചേക്കേറിയ പുതുതലമുറയ്ക്ക് വൈറസുകളുടെ അപകടസാധ്യതയെക്കുറിച്ചും എങ്ങനെ അവയില്‍ നിന്ന് സംരക്ഷിക്കപ്പെടണമെന്നതിനെക്കുറിച്ചും പരിമിതമായ അറിവുകളെ ഉള്ളു," എന്ന് സേഫ്ഹൗസ് ടെക് ഇന്ത്യ എംഡി രുചിര്‍ ശുക്ല പറഞ്ഞു.
ഇരയെ പേടിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ നടത്തിത്തരാന്‍ ഇരയെ നിര്‍ബന്ധിതരാക്കാന്‍ ഈ തട്ടിപ്പ് സംഘത്തിന് പലപ്പോഴും കഴിയാറുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
വ്യാജ സന്ദേശങ്ങളും ചില ഓഫര്‍ മെസേജുകളും അയച്ച് ആളുകളെക്കൊണ്ട് അപകടകരമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കാന്‍ ഈ തട്ടിപ്പ് സംഘം ശ്രമിക്കുന്നു. അറിയാത്ത നമ്പരില്‍ നിന്ന് വിളിക്കുന്നവര്‍ക്ക് ഒടിപിയും മറ്റും പറഞ്ഞുകൊടുക്കരുതെന്ന് നിര്‍ദേശിക്കുന്ന നിരവധി എസ്എംഎസുകളും ഇമെയിലുകളും ദിനംപ്രതി നമുക്ക് ലഭിക്കാറുണ്ട്. കൂടാതെ ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി ഫെഡ്എക്‌സ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
ഫോണില്‍ വിളിക്കുന്ന അജ്ഞാത സംഘങ്ങള്‍ക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും നല്‍കരുത്. ബാങ്കുകള്‍, ഫെഡ്എക്‌സ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇത്തരം വിവരങ്ങള്‍ അറിയാന്‍ നിങ്ങളെ ഫോണില്‍ ബന്ധപ്പെടില്ലെന്ന കാര്യം എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക. വിളിക്കുന്നയാളുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കുക. അവര്‍ പറയുന്ന കമ്പനി, അവരുടെ വെബ്‌സൈറ്റ് എന്നിവ പരിശോധിക്കാനും ശ്രദ്ധിക്കുക.