TRENDING:

വഴക്കിനൊടുവില്‍ 28കാരിയായ നവവധുവിനെ കൊലപ്പെടുത്തി; 24കാരനായ ഭർത്താവ് ഒളിവിൽ

Last Updated:

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് കൊല്ലുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ നവവധുവിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമേ ആയിരുന്നുള്ളു.
advertisement

2020 ഡിസംബർ ഏഴിനായിരുന്നു ഇവരുടെ വിവാഹം. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന യുവാവും ഭാര്യയും തമ്മില്‍ ഞായറാഴ്ച രാത്രി വഴക്കുണ്ടായി. വഴക്കിനൊടുവിൽ 28കാരിയായ ഭാര്യയെ 24 കാരനായ യുവാവ് ദാരുണമായി കൊലപ്പെടുത്തിയത്.

Also Read പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം; കണ്ണൂരിലെ രണ്ട് കേസുകളിലെയും പ്രതികൾ പിടിയിൽ

സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്. നൈലോന്‍ കയർ ഉപയോഗിച്ചാണ് യുവതിയെ ഇയാൾ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വഴക്കിനൊടുവില്‍ 28കാരിയായ നവവധുവിനെ കൊലപ്പെടുത്തി; 24കാരനായ ഭർത്താവ് ഒളിവിൽ
Open in App
Home
Video
Impact Shorts
Web Stories