TRENDING:

Arrest | തടിയന്റവിട നസീറിന്റെ കൂട്ടാളിയായ തീവ്രവാദക്കേസ് പ്രതിയെ കണ്ണൂരില്‍നിന്ന് NIA പിടികൂടി

Last Updated:

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടക്കാട് പോലീസിന്റെ സഹായത്തോടെ എന്‍ഐഎ സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: തീവ്രവാദ കേസിലെ പ്രതിയെ കണ്ണൂരില്‍ നിന്ന് പിടികൂടി എന്‍ഐഎ(NIA). കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി ഫിറോസ് എടപ്പള്ളിയാണ് എന്‍.ഐ.എ അറസ്റ്റ്(Arrest) ചെയ്തത്. തടിയന്റവിട നസീറിന്റെ കൂട്ടാളികളാണ് ഫിറോസ് എടപ്പള്ളി.
advertisement

ഫിറോസ് കണ്ണൂര്‍ പൊതുവാച്ചേരിയിലെ മജീദ് പറമ്പായിയുടെ വീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടക്കാട് പോലീസിന്റെ സഹായത്തോടെ എന്‍ഐഎ സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഫിറോസിനെ എന്‍.ഐ.എ സംഘം കൊച്ചിയിലേക്ക് കൊണ്ടുപോയി.

Also Read-Murder | പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതികളിൽ ഒരാളായ നൗഷാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

Shahana Death | ഷഹനയുടെ വീട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തി; മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും

advertisement

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ വീട്ടില്‍ നിന്ന് പൊലീസ് പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയില്‍ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്.

advertisement

Also Read-Arrest | മദ്യലഹരിയിൽ KSRTC ബസിന്‍റെ ചില്ല് എറിഞ്ഞു പൊട്ടിച്ച യുവാവ് അറസ്റ്റിൽ

ഭര്‍ത്താവ് സജ്ജാദ് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. മരണത്തില്‍ ദുരൂഹമുണ്ടെന്നും ഫോണ്‍ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നതായും ഷഹനയുടെ ഉമ്മ ഉമൈബ പറഞ്ഞു. അസ്വാഭാവിക മരണമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് സജ്ജാദും ഷഹനയും വിവാഹിതരായത്. ഇരുവരും ചേവായൂരില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | തടിയന്റവിട നസീറിന്റെ കൂട്ടാളിയായ തീവ്രവാദക്കേസ് പ്രതിയെ കണ്ണൂരില്‍നിന്ന് NIA പിടികൂടി
Open in App
Home
Video
Impact Shorts
Web Stories