TRENDING:

പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം; കേസ് ജയിക്കുമെന്ന് വെല്ലുവിളിച്ച് പ്രതി ഷൈബിന്‍ അഷ്റഫ്

Last Updated:

"വേറെ സംഗതി ഒന്നും ഇല്ലെന്നും നമ്മൾ തന്നെ ജയിക്കുകയുള്ളൂ " എന്നായിരുന്നു പോലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടയിൽ ഷൈബിൻ അഷറഫ് പറഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൈസൂർ സ്വദേശി പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസിനെ വെല്ലുവിളിച്ച് പ്രതി ഷൈബിൻ അഷ്റഫ്.  മുക്കട്ടയിലെ വീട്ടിലെ തെളിവെടുപ്പിന് ശേഷം മടക്കി ക്കൊണ്ടുപോകുമ്പോൾ ആയിരുന്നു ഷൈബിൻ്റേ പ്രതികരണം. കേസിൽ പിടിയിലായ ശേഷം ഇത് ആദ്യമായി ആണ് ഷൈബിൻ  പ്രതികരിക്കുന്നത്.  ഇന്ന് രാവിലെ  നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പോലീസ് വാഹനത്തിൽ ഷൈബിൻ അഷറഫിനെ എത്തിച്ചത്.
advertisement

വീടിനുള്ളിലും വീട്ടുവളപ്പിലുമായി 20 മിനിറ്റിലേറെ തെളിവെടുപ്പ് നടത്തി . കൊല നടന്ന മുറി, മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിൽ ആയിരുന്നു തെളിവെടുപ്പ്.  കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു എന്നാണ്  സൂചന. തെളിവെടുപ്പിന് ശേഷം തിരികെ ജീപ്പിൽ കയറ്റുമ്പോൾ ആയിരുന്നു ഷൈൻ അഷ്റഫിന്റെ പ്രതികരണം . "വേറെ സംഗതി ഒന്നും ഇല്ലെന്നും നമ്മൾ തന്നെ ജയിക്കുകയുള്ളൂ  "  എന്നായിരുന്നു    പോലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടയിൽ ഷൈബിൻ അഷറഫ് പറഞ്ഞത്.

advertisement

Also Read- പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികളുമായി മലപ്പുറം ചാലിയാറിൽ തെളിവെടുപ്പ് നടത്തി

ചന്തക്കുന്നിലെ ഒരു ബേക്കറിയിലും തെളിവെടുപ്പിന്റെ ഭാഗമായി പോലീസെത്തിയിരുന്നു.  മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയ ശേഷം പ്രതികൾ വിശ്രമിച്ച ലോഡ്ജിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.  മൃതദേഹ അവശിഷ്ടത്തിനായി ചാലിയാർ പുഴയുടെ എടവണ്ണ സീതി ഹാജി പാലത്തിന് സമീപം നാവിക സേനയുടെ തിരച്ചിൽ രണ്ടാം ദിവസവും തിരച്ചിൽ തുടരുകയാണ്. ഇത് ആദ്യമായാണ് കേസിൽ തെളിവെടുപ്പിന്റെ ഭാഗമായി നേവിയുടെ സേവനം ജില്ലയിൽ പോലീസ് തേടുന്നത്.

advertisement

ഷാബ ഷെരീഫിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് പോലീസ്. അതിൻ്റെ ഭാഗമായാണ് നേവിയിലെ മുങ്ങൽ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്..2020 ഒക്ടോബറിൽ ആണ് ഷാബ ഷെരീഫ് കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങൾ ആക്കി ചാലിയാറിൽ പുഴയില്‍ തള്ളുക ആയിരുന്നു എന്നാണ് പ്രതികളുടെ മൊഴി. വെള്ളിയാഴ്ച കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫ്, നിഷാദ് എന്നിവരെ എടവണ്ണ സീതി ഹാജി പാലത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Also Read- മദ്യം കൊടുത്തശേഷം കഴുത്തുഞെരിച്ച് കൊന്നു; ഹോട്ടൽ മുറിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

advertisement

പാലത്തിന്റെ മൂന്നാം തൂണിന് സമീപമാണ് മൃതദേഹം തള്ളിയതെന്ന് മുഖ്യ പ്രതി ഷൈബിൻ അഷറഫ് പോലീസിനോട് പറഞ്ഞത്. അവശിഷ്ടങ്ങൾ തളളിയ ഭാഗവും ഷൈബിൻ പോലീസിന് കാണിച്ചുകൊടുത്തിരുന്നു. അഗ്നി ശമന സേന, എമർജൻസി റെസ്ക്യൂ ഫോഴ്സ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരും കഴിഞ്ഞ ദിവസം പുഴയിൽ മുങ്ങി തപ്പി എങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കൃത്യം നടന്നു ഒന്നര വർഷത്തിന് ശേഷം ആണ് പരിശോധന എന്നത് കൊണ്ട്  ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ ഉള്ള സാധ്യത കുറവാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പക്ഷേ  അവസാന ശ്രമം എന്ന നിലയിൽ ആണ് നേവിയുടെ സേവനം പോലീസ് ഉപയോഗപ്പെടുത്തുന്നത്. മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതക അന്വേഷണത്തിൽ ഏറ്റവും നിർണായകം സാഹചര്യ തെളിവുകളും ഡിജിറ്റൽ തെളിവുകളും ശാസ്ത്രീയ പരിശോധന ഫലങ്ങളും ആണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം; കേസ് ജയിക്കുമെന്ന് വെല്ലുവിളിച്ച് പ്രതി ഷൈബിന്‍ അഷ്റഫ്
Open in App
Home
Video
Impact Shorts
Web Stories