TRENDING:

ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് ഒൻപത് സ്ത്രീകൾ; ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്ന് സ്ത്രീകളോട് പോലീസ്

Last Updated:

എല്ലാ സ്ത്രീകളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നുവെന്നും മൃതദേഹങ്ങൾ വയലിൽ നിന്നാണ് കണ്ടെത്തിയതെന്നും പോലീസ് പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉത്തർപ്രദേശിലെ ബറേലിയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി സ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതോടെ സീരിയൽ കൊലയാളിയെ തേടി പോലീസ്. ഈ വർഷം ജൂൺ മുതൽ നഗരത്തിൽ ഒമ്പത് സ്ത്രീകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് സ്ത്രീകൾ ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്നാണ് പോലീസ് നിർദേശം. നഗരങ്ങളിലും തെരുവുകളിലും പോലീസ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

നഗരത്തിലെ ഷാഹി, ഫത്തേഗഞ്ച് വെസ്റ്റ്, ഷീഷ്‌ഗഡ് എന്നീ പ്രദേശങ്ങളിലാണ് കൊലപാതക കേസുകളിൽ അധികവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇരകൾ 50നും 65നും ഇടയിൽ പ്രായമുള്ളവരാണ്. എല്ലാ സ്ത്രീകളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നുവെന്നും മൃതദേഹങ്ങൾ വയലിൽ നിന്നാണ് കണ്ടെത്തിയതെന്നും പോലീസ് പറയുന്നു.

Also read-രണ്ട് ഭാര്യമാർ, ആറ് കാമുകിമാർ, ഒൻപത് കുട്ടികൾ, തട്ടിപ്പ് കേസുകളിലെ പ്രതി; സോഷ്യൽമീഡിയ താരം അറസ്റ്റിൽ

അതേസമയം ഇരകളെ കൊള്ളയടിക്കുകയോ ലൈംഗികാതിക്രമം നടത്തുകയോ ചെയ്തിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. ഈ സംഭവങ്ങളെ തുടർന്ന് നാട്ടുകാർ ഭീതിയിലാണ്. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ''അമ്മ വയലിൽ നിന്ന് മടങ്ങി വരാൻ വൈകിയതിനെ തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടതെന്ന്'' അടുത്തിടെ കൊല്ലപ്പെട്ട സ്ത്രീയുടെ മകൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

55 വയസായിരുന്നു ഇവരുടെ പ്രായം. മൃതദേഹം അടുത്ത ദിവസം രാവിലെ ഒരു കരിമ്പിൽ തോട്ടത്തിൽ നിന്നാണ് കണ്ടെടുത്തതെന്നും മകൾ പറഞ്ഞു. എട്ട് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ഈ കേസുകളിൽ അന്വേഷണം നടത്തുന്നത്. കൂടാതെ നഗരത്തിലുടനീളം പട്രോളിംഗും വർധിപ്പിച്ചു. കൊല്ലപ്പെട്ട ചില സ്ത്രീകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷം അവരുടെ മരണകാരണം വ്യക്തമാകുമെന്നും ബറേലി സിറ്റി പോലീസ് സൂപ്രണ്ട് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് ഒൻപത് സ്ത്രീകൾ; ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്ന് സ്ത്രീകളോട് പോലീസ്
Open in App
Home
Video
Impact Shorts
Web Stories