രണ്ട് ഭാര്യമാർ, ആറ് കാമുകിമാർ, ഒൻപത് കുട്ടികൾ, തട്ടിപ്പ് കേസുകളിലെ പ്രതി; സോഷ്യൽമീഡിയ താരം അറസ്റ്റിൽ

Last Updated:

തന്റെ രണ്ട് ഭാര്യമാർക്കും രണ്ട് വീട് വീതം വച്ചു നൽകുകയും അവർക്ക് ആവശ്യമായത് എല്ലാം എത്തിച്ചു നൽകുകയും ചെയ്തിരുന്നു അജീത്. ഇതിനിടയിൽ ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്തും അജീത് പ്രശസ്തി നേടിയിരുന്നു.

മണി ചെയിൻ, വ്യാജനോട്ട് പ്രചരിപ്പിക്കൽ, ഇൻഷുറൻസ് തട്ടിപ്പ് തുടങ്ങിയ കേസുകളിൽ കുറ്റക്കാരനായി കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ സോഷ്യൽ മീഡിയ താരമായ അജീത് മൗര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പണം ഇരട്ടിയാക്കി നൽകാം എന്ന വാഗ്ദാനത്തിൽ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എഫ്ഐആർ (FIR)രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. 41 കാരനായ അജീതിനെ ലക്നൗവിലെ ഒരു ഹോട്ടലിൽ നിന്നും ബുധനാഴ്ചയാണ് സരോജിനി നഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ച അജീത് മുംബൈയിൽ പ്ലാസ്റ്റർ ഓഫ് പരീസ് ഉപയോഗിച്ചുള്ള സീലിംഗ് നിർമിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. തൊഴിൽ രംഗത്തു നേരിട്ട പരാജയത്തെത്തുടർന്നാണ് ഇയാൾ പണം തട്ടിപ്പ് തുടങ്ങുന്നത്. 2000 ൽ മുംബൈയിൽ വച്ചാണ് ആദ്യ ഭാര്യ സംഗീതയുമായുള്ള വിവാഹം നടന്നത്. ഇതിൽ ഇയാൾക്ക് ഏഴ് മക്കളുണ്ട്. ജോലി നഷ്ടപ്പെട്ട് 2010 ൽ തിരിച്ചെത്തിയെങ്കിലും മറ്റൊരു ജോലിയും ലഭിച്ചില്ല. തുടർന്ന് മോഷണങ്ങളിൽ ഉൾപ്പെടെ പ്രതിയായി.
advertisement
2016 ൽ ആണ് അജീതിന്റെ പേരിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടാണ് സുശീല എന്നയാളെ കണ്ട് മുട്ടുന്നതും 2019 ൽ അവരെ വിവാഹം ചെയ്യുന്നതും. ഇതിൽ ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. വ്യാജനോട്ട് വിതരണം , ആൾമാറാട്ടം, ഇൻഷുറൻസ് തട്ടിപ്പ്, മണി ചെയിൻ തുടങ്ങി നിരവധി കേസുകളിലാണ് അജീതിന്റെ അറസ്റ്റ്.
തന്റെ രണ്ട് ഭാര്യമാർക്കും രണ്ട് വീട് വീതം വച്ചു നൽകുകയും അവർക്ക് ആവശ്യമായത് എല്ലാം എത്തിച്ചു നൽകുകയും ചെയ്തിരുന്നു അജീത്. ഇതിനിടയിൽ ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്തും അജീത് പ്രശസ്തി നേടിയിരുന്നു.
advertisement
അന്വേഷണത്തിൽ അജീതിന് ആറോളം കാമുകിമാർ കൂടി ഉള്ളതായി കണ്ടെത്തിയെന്നും പോലീസ് പറയുന്നു. ഇവർക്കൊപ്പം ആഡംബരം ജീവിതം നയിക്കാനാണ് അജീത് ഈ തട്ടിപ്പുകൾ നടത്തിയത് എന്നാണ് പോലീസിന്റെ വിലയിരുത്തൽ .
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ട് ഭാര്യമാർ, ആറ് കാമുകിമാർ, ഒൻപത് കുട്ടികൾ, തട്ടിപ്പ് കേസുകളിലെ പ്രതി; സോഷ്യൽമീഡിയ താരം അറസ്റ്റിൽ
Next Article
advertisement
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
  • മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടി സര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

  • മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ കേരള ജനത അഭിമാനിക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

  • സര്‍ക്കാരിന്റെ തെറ്റുകൾ മറികടക്കാനാണ് ഇത്തരം പിആര്‍ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement