TRENDING:

എൻഐടി ട്രിച്ചിയിൽ വിദ്യാർത്ഥിനിക്ക് നേരെ ജീവനക്കാരൻ്റെ ലൈംഗികാതിക്രമം; മാന്യമായ വസ്ത്രം ധരിക്കാത്തതിനാലെന്ന് വാർഡൻ

Last Updated:

സംഭവത്തിൽ ഭയന്നുപോയ പെൺക്കുട്ടി ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചെങ്കിലും ഹോസ്റ്റൽ വാർഡൻ പെൺകുട്ടിയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയാണ് ഉണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ട്രിച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ട്രിച്ചിയിലെ (NIT ) വനിതാ ഹോസ്റ്റലിൽ കയറി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 38 കാരനായ കരാർ തൊഴിലാളി അറസ്റ്റിൽ. രാമനാഥപുരം മുതുകുളത്തൂർ സ്വദേശി ജി കതിരേശൻ ആണ് പോലീസ് പിടിയിലായത് . കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.അതിജീവിതയോടുള്ള അധികൃതരുടെ വിവേകശൂന്യമായ പരാമർശങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിൽ പ്രതിഷേധപ്രകടനം നടത്തി.
advertisement

സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ, വ്യാഴാഴ്ച പെൺകുട്ടിയുടെ ഹോസ്റ്റലിൽ വൈഫൈ ഇൻ്റർനെറ്റ് കണക്ഷനുകൾ ശരിയാക്കാൻ കരാർ തൊഴിലാളിയെ നിയമിച്ചിരുന്നു. പെൺകുട്ടി മുറിയിൽ തനിച്ചായിരുന്നപ്പോൾ പ്രതി കുട്ടിയുടെ മുറിയിൽ പ്രവേശിക്കുകയും അസഭ്യം പറയുകയും ചെയ്തു.സംഭവത്തിൽ ഭയന്നുപോയ പെൺക്കുട്ടി ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചെങ്കിലും ഹോസ്റ്റൽ വാർഡൻ പെൺകുട്ടിയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയാണ് ഉണ്ടായത്.ഹോസ്റ്റലിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചും,ഭരണകൂടം ഇരക്കെതിരെ കാണിച്ച അനീതിയെ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ വെള്ളിയാഴ്ച പുലർച്ചെ മുതൽ കോളേജിൽ കുത്തിയിരിപ്പ് സമരം നടത്തി.പ്രതിഷേധത്തിനിടെ, പ്രതികൾക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന് വിദ്യാർത്ഥികൾ ആവിശ്യം ഉന്നയിച്ചിരുന്നു.

advertisement

സംഭവത്തിന് ശേഷം പ്രതി കടന്നുകളഞ്ഞിരിന്നു.വൈഫൈ നന്നാക്കാനെന്ന വ്യാജേന കതിരേശൻ തൻ്റെ മുറിയിൽ കയറി അസഭ്യം പറയുകയായിരുന്നുവെന്ന് വിദ്യാർഥിനി നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ഉടൻ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .ഒരു ക്യാമറ പോലും പ്രവർത്തിക്കാത്ത വനിതാ ഹോസ്റ്റലിനുള്ളിൽ പുരുഷ തൊഴിലാളിയെ എങ്ങനെ പ്രവേശിപ്പിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് തിരുച്ചിറപ്പള്ളി പോലീസ് സൂപ്രണ്ട് വരുൺ കുമാർ പറഞ്ഞു. സംഭവം നടക്കാൻ കാരണമായ സുരക്ഷാ പ്രോട്ടോക്കോളുകളിലെ പിഴവുകൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.നിലവിൽ പ്രതി റിമാൻഡിലാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ എൻഐടി മാനേജ്‌മെൻ്റ് സമ്മതിച്ചതായി കലക്ടർ എം പ്രദീപ് കുമാർ അറിയിച്ചു . പെൺകുട്ടികളുടെ ഹോസ്റ്റലിലെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളിയെ വാർഡനോ മറ്റ് അധികാരികളോ അനുഗമിക്കണമെന്നും കലക്ടർ കൂട്ടിച്ചേർത്തു.അതിജീവിതയെ വിമർശിച്ചതിന് കുറ്റാരോപിതനായ വാർഡൻ വിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞതായി എൻഐടി-ടി ഡയറക്ടർ ജി അഘില ടിഒഐയെ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
എൻഐടി ട്രിച്ചിയിൽ വിദ്യാർത്ഥിനിക്ക് നേരെ ജീവനക്കാരൻ്റെ ലൈംഗികാതിക്രമം; മാന്യമായ വസ്ത്രം ധരിക്കാത്തതിനാലെന്ന് വാർഡൻ
Open in App
Home
Video
Impact Shorts
Web Stories