TRENDING:

എറണാകുളം നോർ‍ത്തില്‍ നിന്നു മാത്രമേ മോഷ്ടിക്കൂവെന്ന് ശപഥം; മരിയാർപൂതത്തെ നാട്ടുകാർ പിടിച്ചു

Last Updated:

വർഷങ്ങളായി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് മോഷണം നടത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം പൊലീസ് പിടിയിൽ. മോഷണ ശ്രമത്തിനിടയിൽ എറണാകുളം നോർത്ത് പോലീസാണ് ഇയാളെ പിടികൂടിയത്. മോഷണശ്രമത്തിനിടെ പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
advertisement

കുറച്ച് നാളുകൾക്ക് മുൻപാണ് മരിയാർപൂതം ജയിലിൽ നിന്നിറങ്ങിയത്. ഇതിനുശേഷം പതിവ് ശൈലിയിൽ മോഷണം നടത്താനായിരുന്നു പദ്ധതി. എന്നാൽ ഇത്തവണ പിടി വീണു. പിടിക്കപ്പെടുമ്പോഴും കീഴടങ്ങാനൊരുക്കമല്ലായിരുന്നു. പിടികൂടുന്നതിനിടെ കയ്യിലിരുന്ന വാക്കത്തികൊണ്ട്‌ തമിഴ്നാട് സ്വദേശിയായ വീട്ടുടമയെ പ്രതി വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു.

വീട്ടുടമയുടെ തലയ്‍ക്ക് മൂന്ന് തുന്നലുണ്ട്. പക്ഷേ അപ്പോഴേക്കും നാട്ടുകാരും സെക്യൂരിറ്റി ജീവനക്കാരുമെത്തി മരിയാർ പൂതത്തെ പൂട്ടി. തുടർന്ന് കൊച്ചി നോർത്ത് പോലീസെത്തി അറസ്റ്റ് ചെയ്തു.

Also Read- മരിയാർ ഭൂതപ്പേടിയിൽ എറണാകുളം; പിടികൂടാൻ നാട്ടുകാരുടെ ആലോചനായോഗം

advertisement

200 ലധികം മോഷണക്കേസുകളിലെ പ്രതിയാണ് മരിയാർ പൂതം. 2018 ലാണ് അവസാനം ജയിലിലായത്. നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷണങ്ങളെല്ലാം നടത്തുന്നത്. ഈ പ്രദേശത്ത് ആക്രി പെറുക്കുന്ന ജോലി ചെയ്തിരുന്നതിനാൽ എല്ലാ ഊടുവഴികളും വീടുകളും കള്ളന് സുപരിചിതമാണ്.

Also Read- കോട്ടയത്തെ ദൃശ്യം മോഡൽ;കൊല നടത്തിയത് മറ്റു രണ്ടുപേരാണെന്ന് പ്രതി മുത്തുകുമാർ

സ്ഥലം നേരത്തെ കണ്ടെത്തി വക്കും. പിന്നീട് മോഷണം നടത്തും ഇതാണ് രീതി. വലിയ മതിലുകൾക്ക് മുകളിലൂടെ ചാടുക, ചെറിയ വാതിലുകളിലൂടെ നുഴഞ്ഞു കയറുക എന്നിവയിൽ വിദഗ്ധനായത് കൊണ്ട് പിടികൊടുക്കാതെ രക്ഷപട്ട സംഭവങ്ങൾ നിരവധിയാണെന്ന് പോലീസ് പറയുന്നു.

advertisement

നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെങ്കിലും വർഷങ്ങളായി നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് മോഷണം നടത്തുന്നത്. മതിൽ ചാടിയും മതിലിലൂടെ അതിവേഗം ഓടിയും മോഷണം നടത്തുന്ന മരിയാർപൂതത്തിന് ചെറിയ ചെറിയ മോഷണങ്ങളിലാണ് താത്പര്യം. പിടിച്ചാലുടൻ കുറ്റസമ്മതം നടത്തും. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാൽ പഴയ ജോലി തന്നെ ചെയ്യും. ഇതാണ് രീതി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
എറണാകുളം നോർ‍ത്തില്‍ നിന്നു മാത്രമേ മോഷ്ടിക്കൂവെന്ന് ശപഥം; മരിയാർപൂതത്തെ നാട്ടുകാർ പിടിച്ചു
Open in App
Home
Video
Impact Shorts
Web Stories