സ്വർണ്ണക്കടത്തിൽ ഇടനിലക്കാരായി നിന്ന അഞ്ചുപേരെ കൂടി എൻഐഎ കേസിൽ പ്രതി ചേർത്തു. കുന്നമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുൾ അസീസ്, കൊയമ്പത്തൂർ സ്വദേശി നന്ദു, തലശ്ശേരി സ്വദേശി രാജു, കോഴിക്കോട് പാലകുറ്റി സ്വദേശി മുഹുദ് ഷമീർ എന്നിവരെയാണ് പ്രതി ചേർത്തത്. ഇതോടെ പ്രതികളുടെ എണ്ണം 30 ആയി.
പ്രതികൾക്ക് ജാമ്യം നൽകരുതെന്നും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കൊയമ്പത്തൂരിൽ സ്വർണ്ണ വ്യാപാരിയായ നന്ദഗോപാലിനെ എൻഐഎ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂര്‍ ക്രോസ്‌കട്ട് റോഡിലുള്ള ഇയാളുടെ വീട്ടില്‍ രാവിലെ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സ്വപ്ന സുരേഷും സംഘവും വിദേശത്തു നിന്നും കൊണ്ടുവരുന്ന സ്വർണ്ണം നന്ദഗോപാൽ വാങ്ങിയിരുന്നതായി നേരത്തെ വിവരം ഉണ്ടായിരുന്നു.
advertisement
Location :
First Published :
September 09, 2020 1:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case| ഇടനിലക്കാരായ അഞ്ച് പേരെ കൂടി പ്രതി ചേർത്ത് NIA; കേസിൽ പ്രതികളുടെ എണ്ണം 30 ആയി