വെടിയേറ്റ് മരിച്ച ഒരാളെ എത്തിച്ചിട്ടുണ്ടെന്ന് ബിജെആർഎം ആശുപത്രി അധികൃതർ അറിയച്ചതിനെ തുർന്നാണ് പൊലീസ് വിവരം അറിയുന്നതെന്ന് മുതിർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നരേന്ദ്ര, സൂരജ് എന്നിവർക്കാണ് വെടിവെയ്പ്പിൽ പരിക്കേറ്റത്. കൂടുതൽ അന്വേഷണത്തിനായി പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ദീപക്ക്, ഇയാളുടെ സഹോദരൻ എന്നിവരുമായി നരേന്ദ്രനും സൂരജുമടങ്ങുന്ന സംഘം വാക്കുതർക്കത്തിലാവുകയും. വാക്കു തർക്കം വഷളായപ്പോൾ ഇരു സംഘങ്ങളും പരസ്പരം വെടിയുതിർക്കുകയുമായിരുന്നു.
ദീപക്കിന്റെ കഴുത്തിലും ഇരു കാലിലും പുറത്തുമാണ് വെടിയേറ്റത്. നരേന്ദ്രയുടെ പുറത്തും സൂരജിന്റെ കാലിനുമാണ് വെടിയേറ്റത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
Location :
New Delhi,Delhi
First Published :
October 21, 2024 9:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡൽഹിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്