TRENDING:

കട്ടപ്പനയിലെ കൊലക്കേസ് പ്രതിക്കെതിരെ ഒരു ബലാത്സംഗ കേസ് കൂടി; പീഡനം വിവാഹദോഷം മാറാനെന്ന പേരില്‍ പ്രതീകാത്മക വിവാഹം നടത്തിയ ശേഷം

Last Updated:

സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിനും നിധീഷിനെതിരെ പോലീസ് കേസെടുത്തിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കട്ടപ്പന ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതി നിധീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതിനാണ് കേസ്. ചൊവ്വാ ദോഷം മാറാൻ എന്ന പേരില്‍ പ്രതീകാത്മക വിവാഹവും നടത്തിയിരുന്നു. 2016 നു ശേഷം നിധീഷ് പല തവണ, യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. വീട്ടുകാർക്ക് അപകടം സംഭവിയ്ക്കുമെന്ന് വിശ്വസിപ്പിച്ച്  പെൺകുട്ടിയുടെ സ്വന്തം വീട്, ഇവർ വാടകക്ക് താമസിച്ചിരുന്ന വീടുകൾ, ചോറ്റാനിക്കരയിലെ ലോഡ്ജ് എന്നിവിടങ്ങളിൽ വെച്ചായിരുന്നു പീഡനം.
advertisement

സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിനും നിധീഷിനെതിരെ പോലീസ് കേസെടുത്തിരുന്നു. ആഭിചാര ക്രിയകളുടെ ചുവട് പിടിച്ചാണ് നിധീഷ് മറ്റുള്ളവരുടെ വിശ്വാസം പിടിച്ചെടുത്തതെന്നാണ് നിഗമനം. പൂജയുടെ ഭാഗമായി ഗന്ധർവ്വൻ വരുന്നതാണെന്ന് തെറ്റി ധരിപ്പിച്ച് സുഹൃത്തിന്റെ അമ്മയേയും ഇയാൾ പല തവണ പീഡനത്തിന് ഇരയാക്കിയിരുന്നു. മോഷണത്തിനിടെ നിധീഷും വിഷ്ണുവും പിടിയിലായതോടെയാണ് കട്ടപ്പന ഇരട്ട കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Crime/
കട്ടപ്പനയിലെ കൊലക്കേസ് പ്രതിക്കെതിരെ ഒരു ബലാത്സംഗ കേസ് കൂടി; പീഡനം വിവാഹദോഷം മാറാനെന്ന പേരില്‍ പ്രതീകാത്മക വിവാഹം നടത്തിയ ശേഷം
Open in App
Home
Video
Impact Shorts
Web Stories