കഴിഞ്ഞ ദിവസമാണ് യുവതിക്കുനേരെ നഗ്നത പ്രദർശനം നടത്തിയ ഫാ. വി എം ജെജസിനെ കാസർഗോഡ് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തത്. മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് ട്രെയിനില്‍ വെച്ച് നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം.
മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. 48 വയസുകാരനായ ഇയാള്‍ കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്. യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു.
Also Read- ട്രെയിനിൽ യുവതിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ
advertisement
യുവതി ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ കാസർഗോഡ് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.