TRENDING:

കോട്ടയത്ത് ബ്രൗൺഷു​ഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Last Updated:

പൊലീസ് ജീപ്പ് കണ്ട് ഓടി രക്ഷപെടാൻ തുടങ്ങിയ പ്രതിയെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയത്ത് നിരോധിത മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി  അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.പശ്ചിമബം​ഗാൾ ഉത്തർ ദിനജ്പുർ സ്വദേശി ഇല്യാസ് അലിയെ (35) ആണ് 4.5 ​ഗ്രാം ബ്രൗൺഷു​ഗറുമായി ഏറ്റുമാനൂരിൽ നിന്ന് പൊലീസ് പിടികൂടുയത്.വിൽപനയ്ക്കായാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ശനിയാഴ്ച പൊലീസിന്റെ പട്രോളിങ്ങിനിടെ പൊലീസ് ജീപ്പ് കണ്ട് ഓടി രക്ഷപെടാൻ തുടങ്ങിയ ഇയാളെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്. ബ്രൗൺഷു​ഗർ വിറ്റ് കിട്ടിയ പണവും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏറ്റുമാനൂർ എസ്എച്ച്ഒ അൻസലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അഖിൽദേവ്, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സൈഫുദീൻ, സെബാസ്റ്റ്യൻ, എച്ച്.ജി. സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് ബ്രൗൺഷു​ഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories