TRENDING:

കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്സ് മരിച്ച സംഭവത്തിൽ മലപ്പുറം കുഴിമന്തി ഹോട്ടൽ ഉടമ അറസ്റ്റിൽ

Last Updated:

അൽഫാം കഴിച്ചതിനു പിന്നാലെ ചികിത്സയിലായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് രശ്മി രാജ് ഈ മാസം രണ്ടിനാണ് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർ‌ന്ന് നഴ്സ് മരിച്ചസംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിന്റെ ഉടമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് സ്വദേശി ഐ.എ. ലത്തീഫാണ് അറസ്റ്റിലായത്. അൽഫാം കഴിച്ചതിനു പിന്നാലെ ചികിത്സയിലായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് രശ്മി രാജ് (33) ഈ മാസം രണ്ടിനാണ് മരിച്ചത്.
advertisement

രശ്മിയുടെ മരണത്തിന് പിന്നാലെ ഹോട്ടലിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തിരുന്നു. കഴിഞ്ഞ 29-ന് ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്.

Also Read-കാസർഗോഡ് അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലൈസൻസില്ലാതെയായിരുന്നു ഹോട്ടൽ പ്രവർത്തിച്ചിരുന്നു. ശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധയെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളിൽ അണുബാധ സ്ഥിരീകരിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്സ് മരിച്ച സംഭവത്തിൽ മലപ്പുറം കുഴിമന്തി ഹോട്ടൽ ഉടമ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories