വധൂവരൻമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഗൃഹ പ്രവേശന സമയത്തായിരുന്നു സംഭവം. അയൽവാസിയായ സുഭാഷ് അപ്രതീക്ഷിതമായി പുറകിൽ നിന്നും ഇരുവരുടേയും തലകൾ കൂട്ടിമുട്ടിക്കുകയായിരുന്നു.
ആചാരമെന്ന പേരിലാണ് തലമുട്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. അപ്രതീക്ഷിതമായി തല കൂട്ടി ഇടിച്ചതു കാരണം സജ്‌ല ഞെട്ടുന്നതും സങ്കടവും ദേഷ്യവും കാരണം കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
advertisement
സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെട്ടതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
Location :
Palakkad,Palakkad,Kerala
First Published :
July 02, 2023 2:05 PM IST