'കാര്‍ എവിടെ എന്ന് സഞ്ജിത്തിനോട് ചോദിച്ചിരുന്നു. അപ്പോള്‍ റിപ്പയറിങ്ങിനായി വര്‍ക്ക്‌ഷോപ്പില്‍ കൊടുത്തിരുന്നുവെന്നാണ് പറഞ്ഞത്. ഏത് വര്‍ക്ക്‌ഷോപ്പില്‍ എന്ന് ചോദിച്ചപ്പോള്‍ പാലക്കാടുള്ള ഒരു വര്‍ക്ക്‌ഷോപ്പില്‍ എന്ന് മാത്രമാണ് മകന്‍ പറഞ്ഞത്. സഞ്ജിത്ത് മരിക്കും മുമ്പ് കാർ കേടായിരുന്നു. നന്നാക്കാൻ വര്‍ക്ക്‌ഷോപ്പിൽ നൽകിയിരിക്കുകയായിരുന്നു. പിന്നീട് തിരികെ വാങ്ങിയിരുന്നില്ല. ഏത് വര്‍ക്ക്‌ഷോപ്പിലെന്നറിയില്ല. താൻ തിരുപ്പൂരിലാണുള്ളത്. തിരുപ്പൂരിൽ കട നടത്തുകയാണ് ഇപ്പോൾ. ആരാണ് കാർ ഉപയോഗിക്കുന്നതെന്നറിയില്ല. സുബൈർ കൊലപാതകത്തിന് കാർ ഉപയോഗിച്ചു എന്ന് വാർത്തകളിലാണറിഞ്ഞത്' - അറുമുഖന്‍ പറയുന്നു. കോഴിക്കോട് രജിസ്ട്രേഷനിലുള്ള കെഎല്‍ 11 എ ആര്‍ 641 നമ്പര്‍ കാറാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.
advertisement
Also Read- SDPI പ്രവർത്തകന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പാലക്കാട് എസ്.പി; അന്വേഷണത്തിന് പ്രത്യേക സംഘം
അതേസമയം സുബൈറിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. വാളയാര്‍ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച നിലയിലാണ് ഈ കാര്‍ കണ്ടെത്തിയത്. പ്രതികളെ ഉടന്‍ പിടികൂടാനുള്ള നീക്കവും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സഞ്ജിത്തിന്റെ കൊലപാതകം നടന്നത് നവംബറിലാണ്. ഈ കേസിലെ പ്രതികളെ പിടികൂടാന്‍ വൈകിയത് സുബൈര്‍ കൊലപാതകത്തിന് കാരണമായെന്ന ആരോപണുമുണ്ട്.
എലപ്പുള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് കൊലപാതകം നടന്നത്. ജുമുഅ നിസ്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
