Also Read- Palakkad Subair Murder| സുബൈർ വധം: അക്രമി സംഘം സഞ്ചരിച്ച രണ്ടാമത്തെ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി
അതേസമയം, എലപ്പുള്ളി സ്വദേശിയായ രമേശ് ആണ് കാർ വാടകയ്ക്ക് എടുത്തതെന്ന് അലിയാർ പറഞ്ഞു. ഇന്നലെ രാവിലെയാണ് കാർ വാടകയ്ക്കെടുത്തത്. അമ്പലത്തിൽ പോവാനാണെന്നാണ് പറഞ്ഞത്. ബിജെപി പ്രവർത്തകനാണ് രമേശെന്നും അലിയാർ പറഞ്ഞു.
advertisement
സുബൈറിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ ഇന്ന് കഞ്ചിക്കോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടു കാറുകളിലെത്തിയ സംഘം കൊലപാതകത്തിന് ശേഷം ഒരു കാര്‍ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച കാര്‍ മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രക്ഷപ്പെടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടാമത്തെ കാറാണ് കൃപേഷിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായത്.
Also Read- SDPI പ്രവർത്തകന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പാലക്കാട് എസ്.പി; അന്വേഷണത്തിന് പ്രത്യേക സംഘം
അലിയാര്‍ കാറുകള്‍ വാടകയ്ക്ക് കൊടുക്കാറുണ്ടെന്ന് കൃപേഷ് പറഞ്ഞു. 'പോലീസ് ഇന്നലെ തന്റെ വീട്ടില്‍ വന്നിരുന്നു. താനല്ല കാറ് കൈവശം വെച്ചിരിക്കുന്നതെന്നും അലിയാറുടെ പക്കലാണ് കാറുള്ളതെന്നും പറഞ്ഞപ്പോള്‍ പോലീസുകാര്‍ പോയി. കാര്‍ വാങ്ങിയതില്‍ തന്റെ കുറച്ച് പണമേയുള്ളൂ. ബാക്കിയെല്ലാം അലിയാറാണ് മുടക്കിയത്. വായ്പ അടക്കുന്നതും അദ്ദേഹമാണ്. സംഭവത്തിന് ശേഷം താന്‍ അലിയാറിനെ ബന്ധപ്പെട്ടിരുന്നു. വാടക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് തന്നോടൊന്നും പറഞ്ഞില്ല' - കൃപേഷ് പറഞ്ഞു.
