സഞ്ജിത്ത് മരിച്ചശേഷം കാറിനെപ്പറ്റി അന്വേഷിച്ചിട്ടില്ലെന്ന് അച്ഛൻ; നന്നാക്കിയ വാഹനം തിരിച്ചെടുക്കാൻ പണം ഉണ്ടായിരുന്നില്ലെന്ന് ഭാര്യ

Last Updated:

കോഴിക്കോട് രജിസ്ട്രേഷനിലുള്ള കെഎല്‍ 11 എ ആര്‍ 641 നമ്പര്‍ കാറാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.

പാലക്കാട്: എസ്.ഡി.പി.ഐ (SDPI) പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ അക്രമിസംഘം അദ്ദേഹത്തെ ഇടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച കാറിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മുന്‍പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പിതാവ് അറുമുഖന്‍. അക്രമിസംഘം കൊലപാതകത്തിന് ഉപയോഗിച്ചത് സഞ്ജിത്തിന്റെ കാറാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍, സഞ്ജിത്ത് കൊല്ലപ്പെടും മുന്‍പ് തന്നെ കാര്‍ വര്‍ക്ക്‌ഷോപ്പിലായിരുന്നുവെന്നും മകന്റെ മരണത്തിന് ശേഷം കാറിനെക്കുറിച്ച് അന്വേഷിക്കാന്‍ പോയില്ലെന്നും അറുമുഖൻ ന്യൂസ് 18നോട് പറഞ്ഞു. കാർ സഞ്ജിത്തിന്റേത് തന്നെയെന്ന് ഭാര്യ അർഷിക പറഞ്ഞു.
'കാര്‍ എവിടെ എന്ന് സഞ്ജിത്തിനോട് ചോദിച്ചിരുന്നു. അപ്പോള്‍ റിപ്പയറിങ്ങിനായി വര്‍ക്ക്‌ഷോപ്പില്‍ കൊടുത്തിരുന്നുവെന്നാണ് പറഞ്ഞത്. ഏത് വര്‍ക്ക്‌ഷോപ്പില്‍ എന്ന് ചോദിച്ചപ്പോള്‍ പാലക്കാടുള്ള ഒരു വര്‍ക്ക്‌ഷോപ്പില്‍ എന്ന് മാത്രമാണ് മകന്‍ പറഞ്ഞത്. സഞ്ജിത്ത് മരിക്കും മുമ്പ് കാർ കേടായിരുന്നു. നന്നാക്കാൻ വര്‍ക്ക്‌ഷോപ്പിൽ നൽകിയിരിക്കുകയായിരുന്നു. പിന്നീട് തിരികെ വാങ്ങിയിരുന്നില്ല. ഏത് വര്‍ക്ക്‌ഷോപ്പിലെന്നറിയില്ല. താൻ തിരുപ്പൂരിലാണുള്ളത്. തിരുപ്പൂരിൽ കട നടത്തുകയാണ് ഇപ്പോൾ. ആരാണ് കാർ ഉപയോഗിക്കുന്നതെന്നറിയില്ല. സുബൈർ കൊലപാതകത്തിന് കാർ ഉപയോഗിച്ചു എന്ന് വാർത്തകളിലാണറിഞ്ഞത്' - അറുമുഖന്‍ പറയുന്നു. കോഴിക്കോട് രജിസ്ട്രേഷനിലുള്ള കെഎല്‍ 11 എ ആര്‍ 641 നമ്പര്‍ കാറാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.
advertisement
അതേസമയം സുബൈറിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. വാളയാര്‍ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച നിലയിലാണ് ഈ കാര്‍ കണ്ടെത്തിയത്. പ്രതികളെ ഉടന്‍ പിടികൂടാനുള്ള നീക്കവും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സഞ്ജിത്തിന്റെ കൊലപാതകം നടന്നത് നവംബറിലാണ്. ഈ കേസിലെ പ്രതികളെ പിടികൂടാന്‍ വൈകിയത് സുബൈര്‍ കൊലപാതകത്തിന് കാരണമായെന്ന ആരോപണുമുണ്ട്.
advertisement
എലപ്പുള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് കൊലപാതകം നടന്നത്. ജുമുഅ നിസ്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഞ്ജിത്ത് മരിച്ചശേഷം കാറിനെപ്പറ്റി അന്വേഷിച്ചിട്ടില്ലെന്ന് അച്ഛൻ; നന്നാക്കിയ വാഹനം തിരിച്ചെടുക്കാൻ പണം ഉണ്ടായിരുന്നില്ലെന്ന് ഭാര്യ
Next Article
advertisement
Horoscope January 13 | തെറ്റിദ്ധാരണകൾ ഒഴിവാക്കുക; ആശയവിനിമയം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
Horoscope January 13 | തെറ്റിദ്ധാരണകൾ ഒഴിവാക്കുക; ആശയവിനിമയം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
  • ആശയവിനിമയവും വ്യക്തിത്വവും മെച്ചപ്പെടാൻ അവസരമുണ്ടാകുമെന്ന് പറയുന്നു

  • വെല്ലുവിളികൾ നേരിടുന്ന രാശിക്കാർക്ക് ക്ഷമയും ആത്മപരിശോധനയും

  • പോസിറ്റീവ് ചിന്തയും ശരിയായ മനോഭാവവും മികച്ച അനുഭവങ്ങൾ നൽകും

View All
advertisement