TRENDING:

അഞ്ചാംക്ലാസുകാരിയെ കനാലിലെറിഞ്ഞ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു

Last Updated:

ആണ്‍കുട്ടികളുമായി സംസാരിക്കുന്നെന്നും അനുസരണക്കേട് കാണിക്കുന്നെന്നും ആരോപിച്ചാണ് മകളെ കനാലില്‍ തള്ളിയിട്ടതെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മീററ്റ് : അഞ്ചാംക്ലാസുകാരിയായ മകളെ കനാലിലെറിഞ്ഞ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടികളുമായി സംസാരിക്കുന്നെന്നും അനുസരണക്കേട് കാണിക്കുന്നെന്നും ആരോപിച്ചാണ് മകളെ കനാലില്‍ തള്ളിയിട്ടതെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി. മീററ്റിലെ ഗംഗാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
advertisement

കുട്ടിയുടെ അച്ഛന്‍ ബബ്ലുകുമാര്‍ (40), അമ്മ ശിഖ(34) ഇവരുടെ ബന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സെപ്റ്റംബര്‍ ഒന്നാം തീയതി കുട്ടിയെ കാണാനില്ലെന്നു കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇവര്‍തന്നെയാണ് മകളെ കനാലിലെറിഞ്ഞതെന്ന് മനസ്സിലായത്.

also read : പെൺകുട്ടികളെ എത്തിക്കാൻ വൈകിയതിനേത്തുടർന്ന് തർക്കം ; സിനിമാ നിർമാതാവിനെ കൊന്ന് കവറിലാക്കി

ചോദ്യംചെയ്യലില്‍ രണ്ടുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മകള്‍ നിരവധി ആണ്‍കുട്ടികളുമായി സംസാരിക്കുകയും മോശം രീതിയില്‍ സംസാരിക്കുകയും ചെയ്യുമായിരുന്നു. അനുസരണക്കേടും കാട്ടിയിരുന്നു. ഇതില്‍ പ്രകോപിതരായ മാതാപിതാക്കള്‍ ബന്ധുവുമായി ചേര്‍ന്ന് കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സെപ്റ്റംബര്‍ ഒന്നാംതീയതി ഇവര്‍ കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോവുകയും കനാലിനടുത്തെത്തിച്ച് വെള്ളത്തിലേക്ക് തള്ളിയിടുകയും ചെയ്തു. ദൂരേക്ക് ഒഴുകിപ്പോകുന്നതു വരെ കാത്തിരുന്നു. കുട്ടി ഒഴുകിപ്പോയെന്ന് ഉറപ്പാക്കിയശേഷം പോലീസ് സ്റ്റഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. രക്ഷിതാക്കളുടെ മൊഴിയില്‍ സംശയം തോന്നിയതോടെ പോലീസ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ഇളയ സഹോദരനോട് ചോദിച്ചതോടെ അച്ഛനും അമ്മയും ചേച്ചിയെ കൂട്ടിക്കൊണ്ടുപോയതായി പറഞ്ഞു. തുടര്‍ന്നായിരുന്നു കൂടുതല്‍ ചോദ്യംചെയ്യലും അറസ്റ്റും.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അഞ്ചാംക്ലാസുകാരിയെ കനാലിലെറിഞ്ഞ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories