വൈവ പരീക്ഷയ്ക്കായി വിദ്യാർഥനികളെ അദ്ധ്യാപകൻ അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തി ലൈഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പന്ത്രണ്ടോളം ബിരുദ വിദ്യാർഥിനികളാണ് അദ്ധ്യാപകനെതിരെ പരാതിയുമായി രംഗത്തു വന്നത്. ലൈംഗികമായി പീഡിപ്പിക്കുകയും ഫോൺ നമ്പർ കൈയിൽ എഴുതിവെച്ച് രാത്രിയിൽ വിളിക്കാൻ ആവശ്യപ്പെട്ടുവെന്നും പീഡനത്തിനിരയായ വിദ്യാർഥിനികളിലൊരാൾ പറഞ്ഞു.
തുടർന്ന് വിദ്യാർഥിനികൾ കോളേജ് അധികൃതരെ അറിയിക്കുകയും കോളേജിൽ പ്രതിഷേധിഷേധിക്കുകയും ചെയ്തു. വിദ്യാർഥിനികളുടെ പരാതിയിൽ പൊലീസ് അദ്ധ്യാപകനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരന്നു. പ്രൊഫസർക്കെതിരെ ബിഎൻഎസ് സെക്ഷൻ 75-2 (ലൈംഗിക പീഡനം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. അൻസാരിക്ക് ചുമതലയുണ്ടായിരുന്ന എല്ലാ പ്രായോഗിക പരീക്ഷകളും കെഎൽഡിഎവി കോളേജ് അധികൃതർ റദ്ദാക്കി.
advertisement
Location :
Uttarakhand (Uttaranchal)
First Published :
May 19, 2025 7:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വൈവയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിദ്യാർഥിനികളെ വിളിച്ചുവരുത്തി പീഡിപ്പിച്ച ഫിസിക്സ് പ്രൊഫസർ പിടിയിൽ