2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് വൺ വിദ്യാർഥിയായ ആൺകുട്ടിയെ പലതവണ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന് ഏഴു വർഷം കഠിനതടവും ഒരുലക്ഷം പിഴിയുമാണ് ശിക്ഷ.
ആവർത്തിച്ചുള്ള കുറ്റത്തിന് 10 വർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിനായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിത ഹാജരായി.
advertisement
വിധവയായ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
വയനാട് മാനന്തവാടിയില്‍ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കണിയാമ്പറ്റ കരണിയിലെ പാലക്കല്‍ വീട്ടില്‍ ബിനീഷി (42) നെയാണ് മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി. പി. ശശികുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് മരിച്ച യുവതി സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നതിനിടെയാണ് ബിനീഷ് പരിചയപ്പെട്ടത്. പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ബിനീഷ്. വിവാഹവാഗ്ദാനം നല്‍കി ഗുരുവായൂരിലും തലശ്ശേരിയിലും എത്തിച്ച് ബിനീഷ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയിലുള്ളത്.
Also Read- ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
കഴിഞ്ഞദിവസം കല്പറ്റയില്‍ നിന്നാണ് ബിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കല്പറ്റ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. എസ്.എം.എസ്. ഡിവൈ.എസ്.പി. ഓഫീസിലെ എ.എസ്.ഐ. മാരായ എം. രമേശന്‍, രജിതാ സുമം എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.
കാസർഗോഡ് ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ
കാഞ്ഞങ്ങാട്: പൂർണ ഗർഭിണിയായ ആടിനെ (Pregnant goat)പീഡിപ്പിച്ച് കൊലപ്പെടുത്തിയ (Pregnant goat raped and killed)സംഭവത്തിൽ തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. ഇന്നലെ രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
മൂന്ന് പേർ ചേർന്നാണ് ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനെയാണ് പീഡിപ്പിച്ച് കൊന്നത്.
ഹോട്ടൽ ജീവനക്കാരനായ സെന്തിലാണ് പിടിയിലായ ഒരാൾ. ഇയാൾ തമിഴ്നാട് സ്വദേശിയാണ്. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ ഹോട്ടലിന്റെ പിന്നിൽ നിന്ന് ശബ്ദം കേട്ട് മറ്റ് ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. മൂന്ന് പേരും മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളെ പിടികൂടാനായി. ഗര്‍ഭിണിയായ ആട് ചത്ത നിലയിലായിരുന്നു. മൂന്ന് ആടുകളാണ് ഇവിടെയുണ്ടായിരുന്നത്