2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്ന പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു. പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയേയും അമ്മയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ സംഭവം പുറത്തറിഞ്ഞിരുന്നില്ല.
പിന്നീട് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തുന്നത് പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യ ഹാജരായി.
പത്താംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: പട്ടികജാതിക്കാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ (10th class girl student) പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവും (25 years rigorous imprisonment) അൻപതിനായിരം രൂപ പിഴയും വിധിച്ചു. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിൻ ബിജുവിനെയാണ് (23) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധികം ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
advertisement
Also Read - ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലചിത്രങ്ങളയച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
2017-18 കാലത്താണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരമിട്ട് വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഭീഷണിപ്പെടുത്തി പല തവണ ലോഡ്ജിൽ കൊണ്ടുപോയും പീഡിപ്പിച്ചു. കുട്ടിയുടെ സ്വർണ ഏലസും പണവും കവർന്നു. ഏലസ് ചാലയിലുള്ള സ്വർണക്കടയിൽ പ്രതി വിറ്റു. പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് പെൺകുട്ടി അറിയുന്നത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. ഫോർട്ട് എ സി ജെ കെ ദിനിൽ, സി ഐ അജി ചന്ദ്രൻനായർ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.