ബംഗളൂരുവിലെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സെന്‍ററിൽ പരിശീലനത്തിലായിരുന്ന സമയത്താണ് വരുണുമായി പരിചയപ്പെട്ടതെന്നും യുവതി പറയുന്നു. 2021ൽ അർജുന പുരസ്‌കാരം ലഭിച്ച വരുൺ അടുത്തിടെ പഞ്ചാബ് പോലീസിൽ ഡിഎസ്പിയായി സ്ഥാനക്കയറ്റം നേടിയിരുന്നു.
“സ്ത്രീയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, തിങ്കളാഴ്ച ഹോക്കി താരത്തിനെതിരെ ഞങ്ങൾ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെവകുപ്പും ഇന്ത്യൻ പീനൽ കോഡ് 376 (ബലാത്സംഗം), 420 (വഞ്ചനയും സത്യസന്ധമല്ലാത്ത വസ്തു കൈമാറ്റവും) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ," ബംഗളൂരു പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
advertisement
ടോക്കിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സ്റ്റാൻഡ്‌ബൈ പട്ടികയിലുണ്ടായിരുന്ന വരുൺ, വരാനിരിക്കുന്ന എഫ്ഐഎച്ച് പ്രോ ലീഗിനായി ഭുവനേശ്വറിൽ ദേശീയ ടീമിനൊപ്പം പരിശീലനം നടത്തുകയാണ്. ഫെബ്രുവരി 10ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ സ്പെയിനിനെ നേരിടാനിരിക്കെയാണ് താരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.
2022ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ ജേതാവായ ഇന്ത്യൻ ടീമിൽ അംഗമായ വരുൺ കേസെടുത്തതിനെ തുടർന്ന് ഒളിവിലാണെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഹോക്കി ഇന്ത്യ ഈ വാദം തള്ളിക്കളഞ്ഞു. “അദ്ദേഹം ഒളിവിലല്ല. ഇന്ത്യൻ ടീമിനൊപ്പം ഭുവനേശ്വറിലാണ്, ”ഹോക്കി ഇന്ത്യ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. ഹിമാചൽ പ്രദേശ് സ്വദേശിയായ വരുൺ 2017ലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.