കേരള കലാമണ്ഡലത്തിലെ ആറ് വിദ്യാർത്ഥിനികളാണ് അധ്യാപകനായ കനകകുമാറിനെതിരെ പരാതി നൽകിയത്. ഇയാൾ സ്ഥിരമായി ക്ലാസിൽ മദ്യപിച്ചെത്തി, ലൈംഗിക അതിക്രമം നടത്തുന്നു എന്നായിരുന്നു സർവകലാശാല അധികൃതർക്ക് നൽകിയ പരാതിയിൽ വിദ്യാർത്ഥിനികൾ ആരോപിച്ചത്. വിദ്യാർത്ഥിനികളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും ബോഡി ഷെയ്മിങ് നടത്തിയെന്നും കുട്ടികൾ പറയുന്നു.
വിദ്യാർത്ഥിനികൾ നൽകിയ പരാതി സർവകലാശാല അധികൃതർ ചെറുതുരുത്തി പോലീസിന് കൈമാറി. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കനകകുമാറിനെതിരെ പേക്സോവകുപ്പ് പ്രകാരം കേസെടുത്തു. വൈസ് ചാൻസലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
advertisement
ഇയാൾ പലപ്പോഴും വിദ്യാർഥികളോട് മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ച വിവരം. അധ്യാപകൻ ക്ലാസിൽ മദ്യപിച്ചു വരുന്നുവെന്നും വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നും നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു. അധ്യാപകനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് പോലീസ് ഉടൻ നീങ്ങുമെന്നാണ് നിഗമനം.
കലാമണ്ഡലത്തിൽ ഗ്രേഡ് എ വിഭാഗം അധ്യാപകനായ കനകകുമാർ, കൂടുതൽ പേരെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ കനകകുമാറിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു.
Summary: Students have filed a complaint alleging sexual abuse at Kerala Kalamandalam. A case has been registered under the POCSO Act against Kanakakumar, a native of Desamangalam and a teacher at Kalamandalam. Following a preliminary inquiry conducted by Kalamandalam, which found substance in the complaint, the teacher was suspended.
