ഐപിസി 153, 270 എന്നിവയ്ക്കു പുറമെ പകർച്ചവ്യാധി തടയൽ നിയമത്തിലെ വകുപ്പുകളുമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അറസ്റ്റിലായ ഇവരെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്.
മൂത്തേടം മേഖല സെക്രട്ടറി പി.കെ. ഷെഫീഖിനെ ഡിവൈഎഫ്ഐയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയെന്ന് ജില്ലേ നേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ഷെഫീക്കാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നയിച്ചത്.
You may also like:'മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ സംഘടനാ ചുമതലകളിൽ നിന്നും നീക്കി [NEWS]''ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ എറിഞ്ഞിട്ടില്ല'; മലപ്പുറത്ത് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ [NEWS] 'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ [NEWS]
advertisement
ജൂൺ 18 നായിരുന്നു അരിയിൽ ഷുക്കൂറിന്റെ കൊലപാതകത്തെ ഓർമ്മിപ്പിക്കുന്ന കൊലവിളി മുദ്രവാക്യം മുഴക്കിയുള്ള ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം നടന്നത്. പ്രതിഷേധപ്രകടനം യൂത്ത് കോൺഗ്രസിനെതിരെ ആയിരുന്നെങ്കിലും മുദ്രാവാക്യം വിളിച്ചത് കൊല്ലപ്പെട്ട എംഎസ്എഫ് പ്രവർത്തകനെതിരെയായിരുന്നു.
‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ . ഞായറാഴ്ചയാണ് ഇതിൻറെ ദൃശ്യങ്ങൾ പുറത്തു വന്നതും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതും.