കഴിഞ്ഞ വര്‍ഷമാണ് റോണിയുടെയും ഐശ്വര്യയുടെയും വിവാഹം നടന്നത്. വിവാഹസമയത്ത് 175 പവൻ സ്വർണവും 45 ലക്ഷം രൂപയും സ്ത്രീധനമായി ഐശ്വര്യയുടെ വീട്ടുകാർ നൽകിയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്‌ഇൻസ്‌പെക്ടര്‍ പട്ടികയില്‍ പേരുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്. എന്നാൽ ഇത് തെറ്റായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.
അതിനിടെ യുവതിയുടെ രക്ഷിതാക്കളുടെ പേരിലുള്ള രണ്ടേക്കര്‍ ഭൂമിയും റോണിയുടെ പേരില്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐശ്വര്യയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്താൻ തുടങ്ങി. യുവതിയുടെ വീട്ടുകാർ ഈ ഭീഷണിക്ക് വഴങ്ങിയില്ല. ഇതേത്തുടർന്ന് ഐശ്വര്യയെ വീട്ടിൽനിന്ന് ഇറക്കിവിടുകയും വിവാഹമോചനത്തിന് കുടുംബകോടതിയിൽ കേസ് നൽകുകയും ചെയ്തു.
advertisement
ഇതോടെയാണ് യുവതിയും വീട്ടുകാരും റോണിക്കെതിരെ പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനും രക്ഷിതാക്കള്‍ക്കുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.