പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം | Puthuppally By-Election Result Live Updates
ഗര്‍ഭിണിയായ ഭാര്യയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറക്കി സഹതാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നരീതിയിലാണ് സൈബറിടങ്ങളില്‍ ഗീതുവിനെതിരേ പ്രചാരണമുണ്ടായത്. ഗീതുവിനെ ആക്ഷേപിക്കുന്നരീതിയില്‍ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരേയാണ് ഗീതു പോലീസില്‍ പരാതി നല്‍കിയത്.
Also Read- സകുടുംബം വോട്ട് ചെയ്ത് ചാണ്ടി ഉമ്മനും മന്ത്രി വി.എന്‍ വാസവനും; പുതുപ്പള്ളിയിലെ പോളിങ് കാഴ്ചകള്‍
advertisement
ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് സഹതാപമുണ്ടാക്കി വോട്ട് പിടിക്കാൻ ജെയ്ക്ക് ശ്രമിക്കുന്നുവെന്നാണ് വീഡിയോയില്‍ ആരോപിക്കുന്നത്. ഭർത്താവിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന എഡിറ്റ് ചെയ്ത വീഡിയോ ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
”ജയ്ക്കിന്റെ അവസാനത്തെ അടവ്. ഗർഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്‌ഷൻ വർക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കൽ. അത് പുതുപ്പള്ളിയിൽ ചിലവാകില്ല ജെയ്ക്ക് മോനു”- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ഫാന്റം പൈലി എന്ന അക്കൗണ്ട് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ജെയ്ക്കിന്റെ ഭാര്യയായ ഗീതു തോമസ് എട്ട് മാസം ഗർഭിണിയാണ്.