സതീഷിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ എറണാകുളം ജില്ല വിട്ടുപോയിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സ്വദേശായമായ ചെങ്കലിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതി ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്. ഏറെക്കാലമായി സതീഷ് എറണാകുളത്താണ്. മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
നേരത്തെ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ ചിത്രം പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇയാളെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ദൃക്സാക്ഷിയും തിരിച്ചറിഞ്ഞിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെങ്കൽ സ്വദേശി സതീഷാണെന്ന് പൊലീസ് കണ്ടെത്തിയത്.
advertisement
ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹകരണ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ആലുവയിലെ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് കുട്ടി. പത്ത് വർഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. ഒരു വീട്ടിൽ രണ്ട് അതിഥി തൊഴിലാളികളുടെ കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്.