പ്രജീവിനെ വീഡിയോ കോളിൽ വിളിച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്നും പലരേയും മരണവിവരം അറിയിച്ചത് പ്രജീവാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. കുറിപ്പിൽ ബിജെപി പ്രാദേശിക നേതാവ് പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്നാണ് വ്യക്തമാക്കുന്നത്. പ്രജീവുമായി അടുപ്പത്തിലായിരുന്നുവെന്നും ഒടുവിൽ തന്നെ മാത്രം കുറ്റക്കാരിയാക്കിയെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. തുടർന്നാണ് ബന്ധുക്കൾ റെയിൽവേ ജീവനക്കാരനായ പ്രജീവിനെതിരെ പൊലീസിൽ പരാതി നൽകിയത്.
advertisement
അതേസമയം, പ്രജീവിന് പാർട്ടിയിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
കേസിൽ കഴിഞ്ഞ ദിവസം പ്രജീവിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ഫോൺ രേഖകളും പരിശോധിച്ചു. തുടർന്നാണ് കേസെടുത്തത്.
ഒരു മാസത്തെ പരിചയത്തിൽ നാടുവിട്ട പത്താം ക്ലാസുകാരിയും സ്വകാര്യ ബസ് ഡ്രൈവറും കസ്റ്റഡിയിൽ
പത്തനംതിട്ട ആങ്ങാമൂഴിയിൽനിന്ന് കാണാതായ പത്താം ക്ലാസുകാരിയെയും ബസ് ഡ്രൈവറെയും കോട്ടയത്തുനിന്ന് പൊലീസ് കണ്ടെത്തി. കോട്ടയം ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും മൂഴിയാർ സ്റ്റേഷനിലെത്തിച്ചു. ഈ വർഷം സ്‌കൂൾ തുറന്നതു മുതലാണ് പത്താം ക്‌ളാസുകാരിയും ബസ് ഡ്രൈവറും തമ്മിൽ പരിചയമായതെന്നാണ് ബന്ധുക്കളുടെ നിഗമനം. വെറും ഒരു മാസം മാത്രം പരിചയമുള്ള യുവാവുമൊത്ത് പെൺകുട്ടി നാടുവിട്ടതാണ് വീട്ടുകാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തുന്നത്.
ആങ്ങാമൂഴിയിൽനിന്നുള്ള സ്വകാര്യ ബസ് ഡ്രൈവറായ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിൻ(33) എന്നയാൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം പെൺകുട്ടി പോയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ലൈംഗിക പീഡനം നടന്നിട്ടുണ്ടെങ്കിൽ ഷിബിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കൊച്ചുകോയിക്കലിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഷിബിൻ. ഇയാളുടെ ഭാര്യ വിദേശത്തു ജോലി ചെയ്യുകയാണ്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചാണ് ഷിബിൻ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ നാല് മണിയോടെയാണ് ഇയാൾ പെൺകുട്ടിയുമായി നാടുവിട്ടത്. ഓൺലൈൻ ക്ലാസിനെന്ന പേരിൽ അമ്മയുടെ ഫോൺ ഉപയോഗിച്ചാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അമ്മ ഫോണിൽ റെക്കോഡിങ് ഓപ്ഷൻ ഇട്ടിരുന്നു. പെൺകുട്ടി തിങ്കളാഴ്ച പുലർച്ചെ നാല് മണിക്ക് അമ്മ അറിയാതെ വീട്ടിൽനിന്ന് പുറത്തുകടക്കുകയും കാത്തുനിന്ന ഷിബിനൊപ്പം നാടുവിടുകയുമാണ് ചെയ്തത്. പത്തനംതിട്ടയിൽ എത്തിയശേഷം മകൾ വിളിച്ചപ്പോൾ മാത്രമാണ് 'അമ്മ വിവരം അറിഞ്ഞത്. ബസ് ഡ്രൈവറോടൊപ്പമാണ് പോയതെന്ന് മകൾ പറഞ്ഞു.
മകൾ ഷിബിന് ഒപ്പമുണ്ടെന്ന് മനസിലാക്കിയ അമ്മ, ഷിബിന്റെ ഫോണിലേക്ക് വിളിച്ചു. 'നിങ്ങളുടെ മകൾ എന്റെ കൈയിൽ സേഫായിരിക്കും' എന്ന് മാത്രം പറഞ്ഞ് ഷിബിൻ ഫോൺ ഓഫ് ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ അമ്മ വിവരം പോലീസിൽ അറിയിച്ചു. ഷിബിന്‍റെ ഫോൺ നമ്പരും പൊലീസിന് കൈമാറി. മൂഴിയാർ ഇൻസ്‌പെക്ടർ കെ. എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കോട്ടയത്തെ ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. സമാനമായ കേസിൽ ഷിബിൻ മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു