2019 മുതൽ പ്രതി ‘ശ്രീദേവി’ എന്ന പേരിലുണ്ടാക്കിയ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു ചാറ്റ് ചെയ്താണ് ഭഗവൽ സിങ്ങുമായി അടുപ്പമുണ്ടാക്കുന്നതും വലയിലാക്കുന്നതും. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ് മുഹമ്മദ് ഷാഫി എന്നാണ് കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയത്. ഇയാൾ നേരിട്ട് അധികം ആളുകളുമായി അടുപ്പം ഉണ്ടാക്കിയിരുന്നില്ല എങ്കിലും ഫേസ്ബുക്കിൽ കൂടി കൂടുതൽ ആളുകളെ പരിചയപ്പെടുകയും ആവശ്യമുള്ളവരുമായി ബന്ധമുണ്ടാക്കുകയും ചെയ്തിരുന്നു എന്നും പൊലീസ് പറയുന്നു.
advertisement
Also Read- ഇലന്തൂർ നരബലി കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
പ്രതികൾ സമാനമായ രീതിയിൽ മറ്റാരെയെങ്കിലും വലയിലാക്കി അപായപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇപ്പോഴും വിവരം ലഭിച്ചിട്ടില്ലാത്തവർക്ക് ആർക്കെങ്കിലും പ്രതികളുമായി ബന്ധമുണ്ടായിരുന്നോ എന്ന് അറിയാനാണ് പ്രാഥമിക ഘട്ടത്തിൽ ശ്രമിക്കുക. ഇവരുമായി സ്ഥിരമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടവരെ കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇവരിൽ ആരെയെങ്കിലും കാണാതായി എന്ന പരാതിയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.