ശനിയാഴ്ച ഉച്ചയോടെയായിരുന്നു ശ്യാംജിത്ത് വിഷ്നുപ്രിയയെ വീട്ടിലെത്തി കഴുത്തറത്തു കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലാവുകയും ചെയ്തിരുന്നു. സ്വന്തമായി നിർമിച്ച കത്തിയാണ് പ്രതി കൊല ചെയ്യൻ ഉപയോഗിച്ചത്. ഗൂഗിളിൽ സെർച്ച് ചെയ്താണ് കൊലപാതകം ആസൂത്രണം ചെയ്തത്.
Also Read-കണ്ണൂർ കൊലപാതകം 'അഞ്ചാംപാതിര' മോഡലിൽ ആസൂത്രണം ചെയ്തു; ആയുധങ്ങൾ ഓൺലൈനിൽ വാങ്ങി
ശ്യാംജിത്ത് ഉപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശ്യാംജിത്തിന്റെ വീടിനു മുന്നിലെ വയലിൽ നിന്നാണ് ആയുധങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് കണ്ടെടുത്തത്. ആയുധങ്ങൾ ബാഗിലാക്കി വയലിലെ കുഴിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു.
advertisement
കൊലക്ക് ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ബാർബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടി പ്രതി ബാഗിൽ കരുതി. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഓൺലൈൻ ആയി വാങ്ങിയപ്പോൾ കത്തി സ്വന്തമായി നിർമ്മിച്ചു. കത്തിക്ക് മൂർച്ച കൂട്ടാൻ ഉപയോഗിച്ച ഉപകരണം വീട്ടിൽ നിന്ന് കണ്ടെടുത്തു.
ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ പ്രണയത്തില്‍ ഉലച്ചിലുണ്ടാവുകയും വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയത്. പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.
