TRENDING:

ആദ്യം ചാറ്റിങ്; പിന്നാലെ നഗ്നവീഡിയോ ചോദിക്കും; തിരിച്ചറിയാതിരിക്കാൻ സാങ്കേതിക വിദ്യയും; ടാറ്റൂ ആർട്ടിസ്റ്റ് ബിപിന്റെ ചതിയിൽ വീണത് നിരവധി പെൺകുട്ടികൾ

Last Updated:

തന്നെ കൃത്യമായി തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ പ്രതി ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട് നഗ്നവിഡിയോകളും മറ്റും ആവശ്യപ്പെടുകയും പിന്നീടത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റ് ഒട്ടേറെപേരെ വലയിലാക്കിയതായി വിവരം. കൊല്ലം പുന്നല പിറവന്തൂർ കരവൂർ ഷൺമുഖ വിലാസത്തിൽ ബി ബിപിനെ (22) ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.
ടാറ്റൂ ആര്‍ട്ടിസ്റ്റ് ബിപിൻ
ടാറ്റൂ ആര്‍ട്ടിസ്റ്റ് ബിപിൻ
advertisement

ഇതും വായിക്കുക: കാസർഗോഡ് സ്കൂൾ വിദ്യാർത്ഥിയെ 14 പേർ പീഡിപ്പിച്ചു; രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിൽ

സോഷ്യൽ മീഡിയ വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. എന്നാൽ, തന്നെ കൃത്യമായി തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ പ്രതി ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ സഹായത്തോടെയും സമാനരീതിയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തതു പരിശോധിച്ചും നടത്തിയ അന്വേഷത്തിനൊടുവിലാണ് ബിപിനെ അറസ്റ്റ് ചെയ്തത്.

പ്രതി സമാനരീതിയിൽ ഒട്ടേറെ പെൺകുട്ടികളെ ഇത്തരത്തിൽ പരിചയപ്പെട്ടു ചതിയിൽ പെടുത്തിട്ടുണ്ടെന്നും കോഴിക്കോട് തേഞ്ഞിപ്പലത്ത് സമാനമായ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന ബിപിൻ കോസ്മെറ്റിക് സയൻസിൽ ബിരുദ വിദ്യാർത്ഥി കൂടിയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആദ്യം ചാറ്റിങ്; പിന്നാലെ നഗ്നവീഡിയോ ചോദിക്കും; തിരിച്ചറിയാതിരിക്കാൻ സാങ്കേതിക വിദ്യയും; ടാറ്റൂ ആർട്ടിസ്റ്റ് ബിപിന്റെ ചതിയിൽ വീണത് നിരവധി പെൺകുട്ടികൾ
Open in App
Home
Video
Impact Shorts
Web Stories