ഓണക്കാലത്ത് വ്യാജമദ്യ നിര്‍മാണവും വിതരണവും നടക്കാനിടയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപകമായി റെയ്ഡ് നടത്തുന്നത്. ഉപയോഗശൂന്യമായ കിണറിലെ വെള്ളമാണ് ഇയാള്‍ സ്പിരിറ്റില്‍ ചേര്‍ക്കുന്നതെന്ന സംശയമുണ്ട്. എന്നാൽ കിണറിലെ വെള്ളം കുടിച്ചാല്‍ ഉദര രോഗമുണ്ടാകുമെന്നതിനാൽ അത് ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രതി പറയുന്നത്. മാത്രമല്ല മിനറല്‍ വാട്ടറാണ് താന്‍ ഉപയോഗിക്കുന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് സ്പിരിറ്റ് എത്തിച്ചു നല്‍കുന്നവരെക്കുറിച്ചും വ്യാജമദ്യ വില്‍പ്പനയിടങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
advertisement
Location :
Thrissur,Kerala
First Published :
August 21, 2023 7:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസിൻ്റെ മിന്നൽ റെയിഡിൽ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും; ഒരാൾ അറസ്റ്റിൽ