വൈകുന്നേരം നടക്കാനിറങ്ങിയ 80 വയസുകാരിയെ മദ്യലഹരിയിലായിരുന്ന പ്രതി ആളില്ലാത്ത സ്ഥലത്ത് വെച്ചാണ് ആക്രമിച്ചത്. വയോധികയെ ബലാമായി വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധിക അപകടനില തരണം ചെയ്തുവെന്നാണ് വിവരം.
പൊലീസ് ഇവരുടെ മൊഴിയെടുത്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടാനെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ യുവാവ് കത്തി വീശി. പൊലീസിനെ ആക്രമിച്ച പ്രതിയെ കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്.ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവർ ചികിത്സയിലാണ്. പൊലീസിനെ ആക്രമിച്ചപ്പോഴാണ് കാലിൽ വെടിവെച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങൾവർദ്ദിച്ചു വരികയാണെന്ന് എഐഎഡിഎംകെ ആരോപിച്ചു.
advertisement
(Summary: Police have arrested a 23-year-old man who raped an 80-year-old woman within a day of his release from jail. The incident took place in Cuddalore district of Tamil Nadu. The police have arrested a 23-year-old man named Sundaravelu in the incident. Sundaravelu, who was in jail for a theft case, had been released from jail 2 days ago.)