TRENDING:

മോഷണക്കേസ് പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി അരലക്ഷം രൂപ കവർന്നു; പൊലീസുകാരനെതിരെ കേസ്

Last Updated:

ആദ്യം കാർഡ് തട്ടിയെടുത്തു. പിന്നാലെ അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് പിന്‍ നമ്പര്‍ സ്വന്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സി പി ഒ കടന്നപ്പള്ളി സ്വദേശി ശ്രീകാന്താണ് എ ടി എം കാര്‍ഡ് കൈക്കലാക്കി അരലക്ഷം രൂപ കവര്‍ന്നത്. ഗോകുല്‍ എന്നയാളെ നേരത്തെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് സഹോദരിയുടെ എടിഎം കാര്‍ഡും കണ്ടെടുത്തു. ഈ കാര്‍ഡാണ് പൊലീസുകാരനായ ശ്രീകാന്ത് കൈക്കലാക്കിയത്.
advertisement

Also Read- ‘വൈഗയെ ഞെരിച്ചുകൊന്നു'; കുറ്റസമ്മതം നടത്തി സനു മോഹൻ; മൊഴികളിൽ വൈരുധ്യമെന്ന് പൊലീസ്

തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയില്‍നിന്ന് എ ടി എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ സ്വന്തമാക്കി. ഇതിനുശേഷം 9500 രൂപ പിന്‍വലിച്ചതായും ബാക്കി പണം കൊണ്ട് സാധനങ്ങള്‍ വാങ്ങിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രീകാന്തിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി റൂറല്‍ എസ്.പി. അറിയിച്ചു.

advertisement

ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; പ്രളയരക്ഷകന്‍ ജെയ്സലിനെതിരെ കേസ്

താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജെയ്സൽ ശ്രദ്ധേയനായിരുന്നു. താനൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്.

Also Read- വൈഗയുടെ കൊലപാതം: ദുരൂഹതകളും ചോദ്യങ്ങളും ഇനിയും ബാക്കി

advertisement

താനൂർ തൂവൽ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോൽ ഊരിയെടുത്തശേഷം ഒന്നിച്ച് നിർത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിൾ പേ വഴി 5000 രൂപ നൽകിയാണ് രക്ഷപ്പെട്ടതെന്നാണ് പരാതി. ജെയ്സലിനും കണ്ടാൽ തിരിച്ചറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് താനൂർ പൊലീസ് കേസെടുത്തത്. എന്നാൽ താൻ നാട്ടിലില്ലെന്നാണ് ജെയ്സൽ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

Also Read- ആശുപത്രിയിൽ കോവിഡ് രോഗിയായ സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം; വാർഡ് ബോയ് അറസ്റ്റിൽ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രളയത്തിൽ പെട്ടുപോയ മനുഷ്യരെ രക്ഷിക്കാൻ കേരളത്തിന്റെ സൈന്യമായിരുന്നു മത്സ്യത്തൊഴിലാളികൾ. ആയിരക്കണക്കിന് പേരെയാണ് അവർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇതിനിടയിലാണ് വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു ബോട്ടിൽ കയറാൻ പറ്റാത്തവരെ സ്വന്തം മുതുകിൽ ചവിട്ടി രക്ഷപ്പെടുത്താൻ സഹായിച്ച ജെയ‍്‍സലിന്റേത്. വേങ്ങരയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് വൈറലായത്. ജെയ്സലിന് അഭിനന്ദനവുമായി നിരവധി പേർ എത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മോഷണക്കേസ് പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി അരലക്ഷം രൂപ കവർന്നു; പൊലീസുകാരനെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories