കഴിഞ്ഞ ദിവസമാണ് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ രണ്ട് പൊലീസുകാർ മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി ക്യാമ്പിലെ ഹവിൽദാർമാരായ എലവഞ്ചേരി സ്വദേശി അശോകൻ, അത്തിപ്പൊറ്റ സ്വദേശി മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പുറക് വശത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read-വീട്ടിൽനിന്ന് ചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
സംഭവത്തിൽ പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയും സുഹൃത്തിനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർ പന്നിയെ പിടികൂടാൻ വെച്ച കെണിയിൽ നിന്ന് പൊലീസുകാർക്ക് ഷോക്കേറ്റെന്നാണ് കരുതുന്നത്.
advertisement
Also Read-പാലക്കാട് പൊലീസുകാരുടെ മരണം; സ്ഥലമുടമയും സുഹൃത്തും കസ്റ്റഡിയിൽ
ബുധനാഴ്ച്ച രാത്രി ഒൻപതരയോടെ ക്വാർട്ടേഴ്സിൽ നിന്നും സമീപത്തെ തോട്ടിലേക്ക് മീൻ പിടിക്കാൻ പോയതായിരുന്നു അശോകനും മോഹൻദാസും. ഏറെ നേരം കഴിഞ്ഞും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാവിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. തോട്ടിൽ നിന്നും അൻപത് മീറ്ററോളം മാറി നെൽപാടത്താണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. രണ്ടു മൃതദേഹവും രണ്ടിടത്തായാണ് കിടന്നത്. എന്നാൽ പാടത്ത് വൈദ്യുതി വേലിയൊന്നും ഉണ്ടായിരുന്നില്ല. തോടിന് സമീപം ഒരു മോട്ടോർപുരയുണ്ട്. കാട്ടുപന്നിക്കായി വെച്ച കെണിയിൽ അകപ്പെട്ടെന്നാണ് കരുതുന്നത്. മറ്റെവിടെ നിന്നെങ്കിലും ഷോക്കേറ്റ് മരിച്ചതിന് ശേഷം മൃതദേഹം വയലിൽ കൊണ്ടു വന്നിട്ടതാണോയെന്നും സംശയമുണ്ട്.