Food Poison| വീട്ടിൽനിന്ന് ചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
- Published by:Rajesh V
- news18-malayalam
Last Updated:
പോസ്റ്റുമോർട്ടം റിപ്പോട്ട് കിട്ടിയതിന് ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുക.
കോഴിക്കോട്: വീട്ടിൽ നിന്ന് ചെമ്മീൻ കറി (prawns curry) കഴിച്ച വീട്ടമ്മ ഭക്ഷ്യവിഷബാധയേറ്റ് (food poisoning) മരിച്ചു. കോഴിക്കോട് (kozhikode) നാദാപുരം ചിയ്യൂർ കരിമ്പലം സ്വദേശി സുലൈഹയാണ് (44) മരിച്ചത്.
വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പോസ്റ്റുമോർട്ടം റിപ്പോട്ട് കിട്ടിയതിന് ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുക.
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചനിലയിൽ; മൃതദേഹം പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിങ് ഏരിയയിൽ
തിരുവനന്തപുരം പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാംപിലെ ഗ്രേഡ് എ.എസ്. ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിങ് ഏരിയായിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല.
advertisement
മൂന്നാറിൽ കാർ ആയിരം അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം
മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് പതിച്ച് രണ്ട് മരണം. ആന്ധ്രാപ്രദേശിൽ നിന്ന് മൂന്നാറിലേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് ആയിരം അടി താഴ്ചയിലേക്ക് പതിച്ചത്. എട്ട് മാസം പ്രായമുള്ള നൈസ, 32കാരനായ നൗഷാദ് എന്നിവരാണ് മരിച്ചത്.
എട്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചിന്നക്കനാൽ ഭാഗത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്നു വാഹനം. കനത്ത മൂടൽ മഞ്ഞിനെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു.
advertisement
കാർ ഗ്യാപ്‌റോഡിൽ നിന്നും തെന്നി മാറി ബൈസൺവാലി റോഡിലേക്ക് പതിക്കുകയായിരുന്നു. എട്ടര മാസം പ്രായമുള്ള കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രമാധ്യയിലാണ് നൗഷാദ് മരിച്ചത്.
സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികളാണ് വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ടതും രക്ഷാപ്രവർത്തനം നടത്തിയതും.
രണ്ട് വാഹനങ്ങളിലായി മൂന്നാർ സന്ദർശിക്കാൻ എത്തിയ സംഘത്തിൻറെ വാഹങ്ങളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ശാന്തൻപാറ പോലീസും മൂന്നാർ പോലീസും മേൽനടപടികൾ സ്വികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 20, 2022 8:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Food Poison| വീട്ടിൽനിന്ന് ചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം