ആറുമാസം മുന്‍പായിരുന്നു ആണ്‍സുഹൃത്ത് വിദ്യാർത്ഥിനിയുമായുള്ള ബന്ധം മതിയാക്കിയത്. ഇതിനിടെ കുടുംബം, പ്രണയം, ബിസിനസ് സംബന്ധിച്ച എന്തുപ്രശ്‌നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ആൺസുഹൃത്തുമായി ബന്ധം തുടരാനായി പെണ്‍കുട്ടി ദുര്‍മന്ത്രവാദത്തെ ആശ്രയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയും ആണ്‍സുഹൃത്തുമായുള്ള പ്രശ്‌നം അവതരിപ്പിക്കുകയും ചെയ്തു.
Also Read- തൃശൂരിൽ വൻ കവർച്ച; മൂന്നുകിലോയുടെ സ്വർണാഭരണങ്ങൾ കാറിലെത്തിയ സംഘം തട്ടിയെടുത്തു
advertisement
പ്രത്യേക പൂജ ചെയ്താല്‍ സുഹൃത്ത് തിരികെ വരുമെന്നും ഫോണില്‍ വിളിക്കുമെന്നുമായിരുന്നു തട്ടിപ്പുകാര്‍ പെണ്‍കുട്ടിക്ക് നല്‍കിയ മറുപടി. പൂജയ്ക്കായി പണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഓണ്‍ലൈന്‍ വഴി പണം അടച്ചതോടെ പരാതിക്കാരിയുടെയും സുഹൃത്തിന്റെയും ഫോണ്‍നമ്പറുകള്‍ തട്ടിപ്പുകാര്‍ ചോദിച്ചുവാങ്ങി.
ആണ്‍സുഹൃത്തിന്റെ ഫോണില്‍നിന്ന് വിളി വരുമെന്നും പക്ഷേ, അത് എടുക്കരുതെന്നുമായിരുന്നു നിര്‍ദേശം. പിന്നാലെ അതേദിവസം തന്നെ ആണ്‍സുഹൃത്തിന്റെ നമ്പറില്‍നിന്ന് പെണ്‍കുട്ടിക്ക് ഫോണ്‍കോള്‍ എത്തി. മന്ത്രവാദിയുടെ നിര്‍ദേശമുള്ളതിനാല്‍ പെണ്‍കുട്ടി ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് തട്ടിപ്പുകാര്‍ വീണ്ടും പലതവണകളായി കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. പത്തുദിവസത്തിനിടെ പലതവണകളായി ഏകദേശം 5.84 ലക്ഷം രൂപ പെണ്‍കുട്ടിയില്‍നിന്ന് തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്.
ലക്ഷങ്ങള്‍ കൈമാറിയിട്ടും സുഹൃത്തില്‍നിന്ന് മറ്റുഫോണ്‍കോളോ പ്രതികരണമോ ഇല്ലാതായതോടെയാണ് ഗവേഷക വിദ്യാർത്ഥിനി തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യംചെയ്യുന്നവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതോടെ പൊലീസിനെ സമീപിച്ചു.
പ്രത്യേക മൊബൈല്‍ ആപ്പോ മറ്റോ ഉപയോഗിച്ചാകും സുഹൃത്തിന്റെ നമ്പറില്‍നിന്ന് പെണ്‍കുട്ടിയുടെ ഫോണിലേക്ക് കോള്‍ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
Summary: A Pondicherry University PhD scholar was duped of Rs 6 lakh by unidentified people claiming to be experts in black magic and promising to help her in reconciling with her former boyfriend by performing a few special puja.