TRENDING:

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ചോദ്യം ചെയ്യലിൽ ലഭിച്ചത് നിർണയക വിവരങ്ങൾ; പ്രതികളെ റിമാന്‍റ് ചെയ്തു

Last Updated:

ചോദ്യം ചെയ്യലിൽ പൊലീസിന് നിർണയകമായ വിവരങ്ങൾ കിട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയി ഡാനിയേലിനെയും ഭാര്യയെയും ഇരുമക്കളയെും റിമാന്‍റ് ചെയ്തു. തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ വിഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. ഇന്നലെ രാത്രി ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം റിയ ആൻ എന്നിവരെ അറസ്റ്റ് ചെയ്തത്.
advertisement

ചോദ്യം ചെയ്യലിൽ പൊലീസിന് നിർണയകമായ വിവരങ്ങൾ കിട്ടി. 2014 ലാണ് റോയി ഡാനിയേൽ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റിയത്. ഉടമസ്ഥാവകാശം കിട്ടിയ ഉടൻ മക്കൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിന്‍റേഴ്‍സ്, നിധി പോപ്പുലർ എന്നീ പേരുകളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി. ഈ സ്ഥാപനങ്ങളാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കി നല്‍കാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നത്. നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഡാനിയലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കി നല്‍കാത്തതിന് കോന്നി പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെ ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. സംസ്​ഥാനത്തും ഇതര സംസ്​ഥാനങ്ങളിലുമായി 325 ശാഖകളാണുള്ളത്​ സ്ഥാപനത്തിനുള്ളത്​. സ്​ഥാപനം 2000 കോടിയുടെ തട്ടിപ്പ്​ നടത്തിയെന്നാണ്​ വിവരം. പോപ്പുലർ ഫിനാൻസിന്​ സംസ്ഥാനത്ത്​ മാത്രം 270 ശാഖകളുണ്ട്​.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ചോദ്യം ചെയ്യലിൽ ലഭിച്ചത് നിർണയക വിവരങ്ങൾ; പ്രതികളെ റിമാന്‍റ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories