പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഖ്യ പ്രതികളായ ഉടമയേയും ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരമാണ് തോമസ് ഡാനിയേലിനെയും ഭാര്യ പ്രഭയെയും ചങ്ങനാശേരിയില്‍ നിന്നും അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് തോമസ്. ഭാര്യ പ്രഭ മാനേജിങ് പാര്‍ട്ട്ണറും. തട്ടിപ്പ് അന്വേഷിക്കാന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തില്‍ 25 അംഗ പൊലീസ് സംഘത്തെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ വിദേശത്ത് സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന് സംശയമുള്ളതിനാല്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർമാരായ തോമസ് ഡാനിയേലിന്റെ മക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഇന്നലെ പിടിയിലായിരുന്നു. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്.
നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെ ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമായി 325 ശാഖകളാണുള്ളത് സ്ഥാപനത്തിനുള്ളത്. സ്ഥാപനം 2000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. പോപ്പുലർ ഫിനാൻസിന് സംസ്ഥാനത്ത് മാത്രം 270 ശാഖകളുണ്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.