സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. സ്കൂൾ അധികൃതരാണ് ലൈംഗികാതിക്രമത്തെ പറ്റി പോലീസിനെ അറിയിച്ചത്. സ്കൂൾ കൗൺസിലിംഗിനിടെ കുട്ടികള്‍ അധ്യാപകൻ ഇത്തരത്തിൽ പെരുമാറിയത് വെളിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം സ്കൂളിലെ അധ്യാപിക പോലീസിനെ അറിയിച്ചു. തുടർന്ന് മലപ്പുറം വനിത പോലീസ് ആണ് അബ്ദുൽ കരീമിനെ പിടികൂടിയത്.
കണക്ക് അദ്ധ്യാപകനായ പ്രതി ലൈംഗിക ഉദ്ദേശത്തോടും കരുതലോടും കൂടി 2022 ഒക്ടോബർ മാസത്തിൽ പല ദിവസങ്ങളിലായി പല തവണകളിലായി അതിജീവിതയുടെ മാറിലും മറ്റു ശരീര ഭാഗങ്ങളിലും സ്പർശിച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി.ആറ്, ഏഴ് ക്ലാസ്സിൽ പഠിക്കുന്ന 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പോലീസ് അറിയിച്ചു. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ പ്രകാരം ആണ് പോലീസ് അബ്ദുല് കരീമിന് എതിരെ കേസ് എടുത്തിട്ടുള്ളത്.
advertisement
Also Read-പതിനഞ്ചോളം വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റില്‍
വേങ്ങരയിൽ നിന്നും ഇയാളെ മലപ്പുറം വനിത പോലീസ് സ്റ്റേഷനിലേക്ക് ആണ് കൊണ്ട് പോയി. മലപ്പുറം , വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പോക്സോ അനുബന്ധ കുറ്റകൃത്യങ്ങൾ മലപ്പുറം വനിത സെൽ ആണ് അന്വേഷിക്കുന്നത്.
മലപ്പുറത്ത് കഴിഞ്ഞ ബുധനാഴ്ചയും ഒരു അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വാഴയൂർ ആക്കോട് സ്വദേശി നസീറാണ് പിടിയിലായത്. എൻ എസ് എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
കഴിഞ്ഞ മാസം 25 നും ഒരു അധ്യാപകൻ പോക്സോ കുറ്റത്തിന് പിടിയിൽ ആയിരുന്നു. നിലമ്പൂരിൽ എട്ടാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചെന്ന കേസിൽ ആണ് അധ്യാപകൻ അറസ്റ്റിലായത്. ചുങ്കത്തറ സ്വദേശി പൊട്ടങ്ങൽ അസൈനാറി(42)നെയാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപകനാണ് ഇയാൾ.
എട്ടാംക്ലാസിൽ പഠിക്കുന്ന 12 വയസ്സുകാരനെ അസൈനാർ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡനം തുടർന്നത്. അടുത്തിടെ കുട്ടി പഠനത്തിൽ പിന്നാക്കംപോവുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് വീട്ടുകാർ കാര്യങ്ങൾ തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
മുൻപ് മലപ്പുറം എം എസ് പി സ്കൂളിലെ അധ്യാപകനായ നാരായണനും സെൻ്റ് ജെമ്മാസ് സ്കൂളിലെ അധ്യാപകനായ ശശികുമാറും പോക്സോ കേസുകളിൽ പിടിയിലായിരുന്നു. ശശികുമാർ മുൻപ് മലപ്പുറം നഗരസഭയിലെ
സിപിഎം കൗൺസിലർ ആയിരുന്നു.