TRENDING:

BJP വനിതാ നേതാവിന്റെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടും അശ്ലീല പോസ്റ്റുകളും; അന്വേഷണം തുടങ്ങി

Last Updated:

ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മീററ്റ്: ഉത്തർപ്രദേശിലെ ബിജെപി വനിതാ നേതാവിന്റെ ഫോട്ടോ ഫേസ്ബുക്കിൽ അശ്ലീല അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം തുടങ്ങി. സാമൂഹികപ്രവർത്തക കൂടിയായ നേതാവിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും അതുവഴി അശ്ലീല ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയുമായിരുന്നു. നോയിഡയിലെ ഒരു വിലാസവും ഫോൺ നമ്പറും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
advertisement

തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ‌ ഉണ്ടാക്കിയെന്ന് വനിതാ നേതാവ് പരാതിയിൽ പറഞ്ഞു. പൊലീസിൽ പരാതി നൽകിയെന്നറിഞ്ഞതോടെ നേതാവിന്റെ ഫോട്ടോയ്ക്ക് പകരം പുതിയ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും തന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടിയ നേതാവ്, സംഭവത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ക്രൈം എസ് പി അശോക് അന്വേഷണം സൈബർ സെല്ലിനെ ഏൽപ്പിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
BJP വനിതാ നേതാവിന്റെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടും അശ്ലീല പോസ്റ്റുകളും; അന്വേഷണം തുടങ്ങി