അതേസമയം, താൻ നിരപരാധി ആണെന്നും വായ്പ നൽകിയത് മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചാണെന്നും കസ്റ്റഡിയിൽ ഉള്ള കെ കെ എബ്രഹാം ന്യൂസ് 18 നോട് പറഞ്ഞു. കോൺഗ്രസിലെ ഒരു വിഭാഗവും രാഷ്ട്രീയ എതിരാളികളുമാണ് തനിക്കെതിരെ ആരോപണമുയർത്തുന്നത്. ഏത് നിയമ നടപടിയും സ്വാഗതം ചെയ്യുന്നതായും കെ കെ എബ്രഹാം പറഞ്ഞു.
advertisement
അതേസമയം, ജീവനൊടുക്കിയ കർഷകൻ രാജേന്ദ്രൻ നായരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹവുമായി പുൽപള്ളിയിൽ റാലി നടത്താനാണ് ബന്ധുക്കളുടെയും ആക്ഷൻ കമ്മിറ്റിയുടെയും തീരുമാനം. പുൽപള്ളി സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പ് കേസിലെ പരാതിക്കാരനായ രാജേന്ദ്രൻ നായരുടെ മൃതദേഹം മുൻ ഭരണസമിതി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാമിന്റെ വീടിന് മുന്നിൽ എത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.
രാജേന്ദ്രൻ നായരുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കുംവരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ആക്ഷൻ കമ്മിറ്റി. അതേസമയം രാജേന്ദ്രൻ നായരുടെയും തട്ടിപ്പിനിരയായ മറ്റുള്ളവരുടെയും കടബാധ്യത കോൺഗ്രസ് ഏറ്റെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നും കോൺഗസ് നേതൃത്വം മറുപടി പറയണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.