പ്രതികൾ 50,000 രൂപ വീതം പിഴ ഒടുക്കണം. പ്രതികളുടെ പ്രായം പരിഗണിച്ച് ജീവപര്യന്തം ശിക്ഷയില്ല. ഒന്നാം പ്രതി പൾസർ സുനി അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കണം. അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം. അതിജീവിതയുടെ മോതിരവും തിരികെ നൽകണമെന്ന് കോടതി പറഞ്ഞു.
എറെ സെൻസേഷനായ കേസായിരുന്നെങ്കിലും വിധിയെ സ്വാധീനിക്കാൻ സെൻസേഷണലിസത്തിന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു.
പ്രതികൾ ഇതുവരെ അനുഭവിച്ച ശിക്ഷ (വിചാരണക്കാലയളവ്)
1. പൾസർ സുനി- എഴ് വർഷവും ആറ് മാസവും 29 ദിവസവും
advertisement
2. മാർട്ടിൻ ആൻ്റണി- അഞ്ച് വർഷവും 21 ദിവസവും
3. പി വി വിജിഷ്- അഞ്ച് വർഷവും ഒരു മാസവും 15 ദിസവും
4. ബി മണികണ്ഠൻ-നാല് വർഷവും എട്ട് മാസവും 27 ദിവസവും
5. പ്രദീപ് കുമാർ- മൂന്ന് വഷവും മൂന്ന് മാസവും 28 ദിവസവും
6. എച്ച് സലീം- ഒരു വർഷവും 11 മാസവും 28 ദിവസവും
പ്രതികൾ ഇനി അനുഭവിക്കേണ്ട ശക്ഷ
1. പൾസർ സുനി- 12 വർഷവും 5 മാസവും
2. മാർട്ടിൻ ആൻ്റണി-14 വർഷവും 11 മാസവും
3. പി വി വിജിഷ്-14 വർഷവും 10 മാസവും
4. ബി മണികണ്ഠൻ-14 വർഷവും ഒരുമാസവും
5. പ്രദീപ് കുമാർ-16 വർഷവും ആറ് മാസവും
6. എച്ച് സലീം-18 വർഷവും ഒരുമാസവും
